23.3 C
Iritty, IN
July 27, 2024
  • Home
  • Kolayad
  • മ​ല​യോ​ര​ത്ത് രാ​സ​വ​ള​ത്തി​ന് ക്ഷാ​മം
Kolayad

മ​ല​യോ​ര​ത്ത് രാ​സ​വ​ള​ത്തി​ന് ക്ഷാ​മം

കോ​ള​യാ​ട്: യൂ​റി​യ, പൊ​ട്ടാ​ഷ് എ​ന്നി​വ​യ്ക്കു​ള്ള ക്ഷാ​മം മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.​ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം പ​ഞ്ചാ​യ​ത്തു​ക​ൾ അ​നു​വ​ദി​ക്കു​ന്ന സ​ഹാ​യ​ധ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ തെ​ങ്ങു​ക​ൾ​ക്ക് പൊ​ട്ടാ​ഷ് വ​ള​പ്ര​യോ​ഗം ന​ട​ത്തി​യി​രി​ക്ക​ണം. രാ​സ​വ​ള​ങ്ങ​ൾ​ക്ക് അ​മി​ത​മാ​യി വി​ല വ​ർ​ധി​ച്ച​ത് കാ​ര​ണം എ​ൻ​പി​കെ കോം​പ്ല​ക്‌​സ് വ​ള​ങ്ങ​ൾ ക​ർ​ഷ​ക​ർ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. അ​തി​ന് പ​ക​രം യൂ​റി​യ, പൊ​ട്ടാ​ഷ്, ഫോ​സ്ഫേ​റ്റ് വ​ള​ങ്ങ​ൾ വെ​വ്വേ​റെ വാ​ങ്ങി മി​ശ്രി​ത​മാ​ക്കി​യാ​ണ് വ​ള​പ്ര​യോ​ഗം ന​ട​ത്തു​ന്ന​ത്. റ​ബ​ർ, വാ​ഴ, തെ​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്ക് ഇ​ത്ത​ര​ത്തി​ലാണ് വ​ള​പ്ര​യോ​ഗം ന​ട​ത്തു​ന്ന​ത്. അ​സം​സ്കൃ​ത പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വാ​ണ് രാ​സ​വ​ള ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വ​ളം വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

Related posts

തെരുവു വിളക്കുകളുടെ സ്വിച്ച് ഓൺ കർമം നടത്തി

Aswathi Kottiyoor

കോളയാട് കൃഷി ഭവനും, കോളയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി കർഷക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

Aswathi Kottiyoor

കോളയാട് നാഷണൽ വൈറ്റ്മാർട്ട് ഫർണിച്ചർഷോറൂം ഉദ്ഘാടനം ഇന്ന് [29 – 3-2021] രാവിലെ 10 മണിക്ക്…………

Aswathi Kottiyoor
WordPress Image Lightbox