സിപിഐ എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കണ്ണൂരിലെത്തിയ കോടിയേരി ബാലകൃഷ്ണൻ സഖാവ് പുഷ്‌പനെ സന്ദർശിച്ചു. കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്‌പനെ ചൊക്ലിയിലെ വീട്ടിലെത്തിയാണ് കോടിയേരി കണ്ടത്. ലോകം മുഴുവൻ ഉള്ള കമ്മ്യൂണിസ്റ്റ് പോരാളികൾക്ക് പുഷ്‌പൻ ആവേശമാണെന്ന് സന്ദർശനത്തിനുശേഷം കോടിയേരി പറഞ്ഞു.
എ എന്‍ ഷംസീര്‍ എംഎല്‍എ, സിപിഐ എം പാനൂര്‍ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, പി ഹരീന്ദ്രന്‍, വി കെ രാഗേഷ് എന്നിവരും കോടിയേരിയുടെ കൂടെ ഉണ്ടായിരുന്നു.