27.1 C
Iritty, IN
May 18, 2024
  • Home
  • Kottiyoor
  • തൊഴിലുറപ്പ് ജോലിക്കിടെ മണ്‍തിട്ടയില്‍ നിന്ന് കല്ല് താഴേക്ക് പതിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
Kottiyoor

തൊഴിലുറപ്പ് ജോലിക്കിടെ മണ്‍തിട്ടയില്‍ നിന്ന് കല്ല് താഴേക്ക് പതിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

കൊട്ടിയൂര്‍: തൊഴിലുറപ്പ് ജോലിക്കിടെ മണ്‍തിട്ടയില്‍ നിന്ന് കല്ല് താഴേക്ക് പതിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. കൊട്ടിയൂര്‍ പഞ്ചായത്തിലെ നെല്ലിയോടി കല്ലന്തോട് കോളനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. താഴെ ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മുകള്‍ ഭാഗത്ത് നിന്ന് വലിയ കല്ല് താഴേക്ക് പതിക്കുകയായിരുന്നു. കല്ലന്തോട് കോളനിയിലെ ഗീത, പാമ്പറപ്പാനിലെ പുലിയന്‍ കോണത്ത് സോമന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി ജില്ല ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഗീതയുടെ തലയ്ക്കും സോമന്റെ നട്ടെലിലുമാണ് പരിക്ക്

Related posts

ശ്രീ കൊട്ടിയൂർ ദേവസ്വത്തിലെ അനധികൃത എക്സിക്യുട്ടീവ് ഓഫീസർ നിയമനം സ്റ്റേ ചെയ്തു .

Aswathi Kottiyoor

കൊട്ടിയൂർ എൻഎസ്എസ് കെയു പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആചരിച്ചു

Aswathi Kottiyoor

ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭകളുടേയും പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

Aswathi Kottiyoor
WordPress Image Lightbox