24 C
Iritty, IN
July 26, 2024
  • Home
  • Kottiyoor
  • ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭകളുടേയും പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
Kottiyoor

ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭകളുടേയും പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

കൊട്ടിയൂര്‍:കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭകളുടേയും പഞ്ചായത്ത് തല ഉദ്ഘാടനം കൊട്ടിയൂർ നീണ്ടു നോക്കി ബസ് സ്റ്റാന്‍ഡില്‍ വെച്ച് നടന്നു . പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം പരിപാടി ഉദ്ഘാടനം ചെയ്തു

പാരമ്പര്യ വിത്തിനങ്ങളുടെ കൈമാറ്റം, കര്‍ഷകര്‍ വികസിപ്പിച്ചെടുത്ത തൈകളുടെ പ്രദര്‍ശനവും വില്‍പ്പനയും, വിവിധതരം നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും, വിള ഇന്‍ഷുറന്‍സ് ദിനം ആചരിക്കല്‍, അലങ്കാര മത്സ്യങ്ങള്‍ വില്‍പ്പനയും പ്രദര്‍ശനവും, മത്സ്യങ്ങളുടെ പ്രദര്‍ശനവും വില്‍പനയും എന്നിവ ഞാറ്റുവേല ചന്തയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജൂലൈ 4 ഞായറാഴ്ച് വരെ ഞാറ്റുവേല ചന്ത പ്രവര്‍ത്തിക്കും.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി പൊട്ടയില്‍, പഞ്ചായത്തംഗങ്ങളായ ബാബു മാങ്കോട്ടില്‍, ജോണി ആമക്കാട്ട്,കൃഷി ഓഫീസര്‍ പി.ജെ വിനോദ് ,സീനിയര്‍ അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ കെ.വി റെജി, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഇ.ആര്‍ സന്തോഷ്, കെ.സി ജോതിഷാ എന്നിവര്‍ സംസാരിച്ചു.

Related posts

പ്രതിഭാ പുരസ്കാര പരിപാടിക്ക് തുടക്കം.

Aswathi Kottiyoor

കൊട്ടിയൂരിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസ് ; ഒന്നാം പ്രതി അറസ്റ്റിൽ

Aswathi Kottiyoor

അലന്‍ മരിയ ഉറുമ്പിലിനെ അനുമോദിച്ചു

Aswathi Kottiyoor
WordPress Image Lightbox