25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • വ്യാ​പാ​രി​ക​ളു​ടെ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ നാ​ളെ
kannur

വ്യാ​പാ​രി​ക​ളു​ടെ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ നാ​ളെ

ക​ണ്ണൂ​ര്‍: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ 10ന് ​ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ലേ​ബ​ര്‍ കാ​ര്‍​ഡ് ല​ഭി​ച്ച തൊ​ഴി​ലാ​ളി​ക​ളെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ ത​ട​സ​മി​ല്ലാ​തെ തൊ​ഴി​ല്‍ ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ക, പ്ര​സ്തു​ത തൊ​ഴി​ലാ​ളി​ക​ളെ​യും തൊ​ഴി​ല്‍ ഉ​ട​മ​ക​ളെ​യും ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ക​ട​യി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളെ ത​ട​ഞ്ഞ് അ​സ​ഭ്യം പ​റ​യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, വ്യാ​പാ​രി​ക​ള്‍​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നേ​രെ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക, കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ക, സം​സ്ഥാ​നം നി​ക്ഷേ​പ​സൗ​ഹൃ​ദ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന യ​ത്‌​ന​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ തിയ റേത്ത്, സെ​ക്ര​ട്ട​റി എം.​ആ​ര്‍. നൗ​ഷാ​ദ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണ​ക്ക​ട​ത്ത്: മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ട്ടു

Aswathi Kottiyoor

കണ്ണൂർ വഴി 1796 ഹാജിമാർ

Aswathi Kottiyoor

13ന് ​പാ​ച​ക​വാ​ത​ക ബ​ഹി​ഷ്ക​ര​ണ​വും അ​ടു​പ്പു​കൂ​ട്ടി സ​മ​ര​വും

Aswathi Kottiyoor
WordPress Image Lightbox