25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • വ​ഴി​കാ​ട്ടി​യാ​യി ഓ​ൺ​ലൈ​ൻ ക​രി​യ​ർ ബോ​ധ​വ​ത്ക​ര​ണം
kannur

വ​ഴി​കാ​ട്ടി​യാ​യി ഓ​ൺ​ലൈ​ൻ ക​രി​യ​ർ ബോ​ധ​വ​ത്ക​ര​ണം

ക​ണ്ണൂ​ർ: ജി​ല്ലാ നൈ​പു​ണ്യ സ​മി​തി തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ ക​രി​യ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ഴി​കാ​ട്ടി​യാ​കു​ന്നു.

ക​രി​യ​ർ അ​വ​ബോ​ധ മാ​സം എ​ന്ന പേ​രി​ൽ ഫെ​ബ്രു​വ​രി​യി​ൽ എ​ല്ലാ ദി​വ​സ​വും രാ​ത്രി ഏ​ഴി​ന് വി​വി​ധ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ൾ അ​വ​രു​ടെ അ​നു​ഭ​വം, വി​ദ്യാ​ഭ്യാ​സ പ​ശ്ചാ​ത്ത​ലം, ക​ട​ന്നു​വ​ന്ന വ​ഴി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​താ​ണ് പ​രി​പാ​ടി. പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി​യും സൂം ​ലി​ങ്ക് വ​ഴി​യും കാ​ണാം.വ്യ​ത്യ​സ്ത​മാ​യ വി​ദ്യാ​ഭ്യാ​സ വ​ഴി​ക​ൾ, സം​സ്ഥാ​ന​ത്തും രാ​ജ്യ​ത്തും വി​ദേ​ശ​ത്തു​മു​ള്ള വി​വി​ധ ക​രി​യ​ർ സാ​ധ്യ​ത​ക​ൾ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​ഫ​ഷ​ണ​ലു​ക​ളു​മാ​യു​ള്ള സെ​ഷ​നു​ക​ളി​ലൂ​ടെ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ക​രി​യ​ർ ക​ണ്ടെ​ത്താ​ൻ ഉ​പ​ക​രി​ക്കു​ന്ന​താ​ണ് പ​രി​പാ​ടി.

സി​വി​ൽ സ​ർ​വീ​സ്, ശാ​സ്ത്രം, എ​ൻ​ജി​നിയ​റിം​ഗ്, പ്ര​തി​രോ​ധം, സ്‌​പോ​ർ​ട്‌​സ്, മാ​ന​വി​ക വി​ഷ​യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച് ഈ ​മേ​ഖ​ല​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച യു​വ​തീ-​യു​വാ​ക്ക​ൾ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കും. എ​ല്ലാ സെ​ഷ​നു​ക​ളും ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ദി​വ​സും രാ​ത്രി ഏ​ഴു​മു​ത​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സെ​ഷ​ൻ ലി​ങ്കി​നു​മാ​യി ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജ് സ​ന്ദ​ർ​ശി​ക്കു​ക.

Related posts

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന………..

Aswathi Kottiyoor

ജില്ലയില്‍ 527 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 99.85 ശതമാനം വിജയവുമായി കണ്ണൂര്‍ ജില്ല ഒന്നാമത്

Aswathi Kottiyoor
WordPress Image Lightbox