23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 99.85 ശതമാനം വിജയവുമായി കണ്ണൂര്‍ ജില്ല ഒന്നാമത്
kannur

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 99.85 ശതമാനം വിജയവുമായി കണ്ണൂര്‍ ജില്ല ഒന്നാമത്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 99.85 ശതമാനം വിജയവുമായി കണ്ണൂര്‍ ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി ആകെ 34533 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 34481 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയില്‍ 4140 ആണ്‍കുട്ടികളും 7676 പെണ്‍കുട്ടികളും ഉള്‍പ്പെടെ 11816 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ നിന്ന് 2589 പേരും (ആണ്‍കുട്ടികള്‍- 874, പെണ്‍കുട്ടികള്‍- 1715), തലശ്ശേരിയില്‍ നിന്ന് 4746 പേരും (ആണ്‍കുട്ടികള്‍- 1691, പെണ്‍കുട്ടികള്‍- 3055), തളിപ്പറമ്പില്‍ നിന്ന് 4481 പേരുമാണ് (ആണ്‍കുട്ടികള്‍- 1575, പെണ്‍കുട്ടികള്‍- 2906) ഈ നേട്ടം കൈവരിച്ചത്.കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 7767 (99.91%) പേരും തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 13938 (99.81%) പേരും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 12776 (99.85%) പേരും ഉപരി പഠനത്തിന് യോഗ്യത നേടി.

Related posts

ജില്ലയില്‍ ഇന്ന് 974 പേര്‍ക്ക് കൂടി കൊവിഡ്: 938 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………….

Aswathi Kottiyoor

വിമൻസ് ജസ്റ്റിസ് ജില്ലാ നേതാക്കൾ കൊല്ലപ്പെട്ട മൻസൂറിന്റെ വീട് സന്ദർശിച്ചു………

Aswathi Kottiyoor

ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റു​ന്ന​വ​രെ പോ​ക്സോ​യി​ൽ കു​ടു​ക്കും

Aswathi Kottiyoor
WordPress Image Lightbox