• Home
  • Kerala
  • ഈ ​വ​ർ​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ക​രെ ക​ണ്ടെ​ത്തും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ
Kerala

ഈ ​വ​ർ​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ക​രെ ക​ണ്ടെ​ത്തും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: ഈ ​വ​ർ​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ക​രെ ക​ണ്ടെ​ത്തു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. പ​ട്ടി​ക​ജാ​തി -പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​മ​ന്വ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന മ​ത്സ​ര​പ്പ​രീ​ക്ഷ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ത​ളി​പ്പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ക എ​ന്ന വ​ലി​യ ല​ക്ഷ്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ. കെ -​ഡി​സ്‌​കി​ലൂ​ടെ എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും തൊ​ഴി​ൽ സാ​ധ്യ​ത ഉ​റ​പ്പു​വ​രു​ത്തും. ഇ​തി​നാ​യി പു​തി​യ സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കും. എ​ല്ലാ വ​കു​പ്പു​ക​ളും ഊ​ന്ന​ൽ ന​ൽ​കു​ന്ന​തും തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നാ​ഷ​ണ​ൽ എം​പ്ലോ​യ്‌​മെ​ന്‍റ് സ​ർ​വീ​സ് (കേ​ര​ളം) വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സ​മ​ന്വ​യ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി -പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗാർ​ഥി​ക​ൾ​ക്കു​ള്ള മൂ​ന്നു മാ​സം നീ​ണ്ട സൗ​ജ​ന്യ മ​ത്സ​ര പ​രീ​ക്ഷ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ത​ളി​പ്പ​റ​മ്പ്, ത​ല​ശേ​രി, മ​ട്ട​ന്നൂ​ർ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ​രി​ശീ​ല​നം ന​ട​ക്കും. ത​ളി​പ്പ​റ​മ്പ് ഡ്രീം ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ​ബ് ക​ള​ക്ട​ർ അ​നു​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

വഴിയിലെ പോസ്റ്റിലും ചോര, അച്ഛന്റെ കണ്മുന്നില്‍ പിടഞ്ഞ് സംഗീത; 20-കാരന്റെ കൊടുംക്രൂരത.*

Aswathi Kottiyoor

വിദ്യാർഥികൾക്ക് നൽകിയ കപ്പലണ്ടി മിഠായിയിൽ വിഷാംശം; ലാബ് റിപ്പോർട്ട് സർക്കാരിന് കൈമാറി

Aswathi Kottiyoor

ഇടവകയിലെ യുവാവിന് വൃക്കദാനം ചെയ്യാന്‍ വൈദികന്‍

Aswathi Kottiyoor
WordPress Image Lightbox