24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • ഇടവകയിലെ യുവാവിന് വൃക്കദാനം ചെയ്യാന്‍ വൈദികന്‍
Kerala

ഇടവകയിലെ യുവാവിന് വൃക്കദാനം ചെയ്യാന്‍ വൈദികന്‍

കൊടകര(തൃശ്ശൂര്‍): ‘ഓരോ കുടുംബത്തിന്റെയും കണ്ണീര് മാറ്റാന്‍ സഹായിക്കുക, അതിനാണ് വൈദികനായത്. എന്റെ ഇടവകയിലെ ഒരു കുടുംബത്തിന്റെ പ്രശ്‌നത്തിന് പരിഹാരം കാണണം. ദൈവം അതാണ് ആഗ്രഹിക്കുന്നതെന്ന് പരീക്ഷണങ്ങളിലൂടെ മനസ്സിലായി. അതിന് ഞാന്‍ തയ്യാറാകുന്നു.’ -കനകമല തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ഷിബു പറയുന്നു.

ഇടവകാംഗം കണ്ണമ്പുഴ ബെന്നിയുടെ മകന്‍ ബെന്‍സന് (21) വൃക്ക ദാനം ചെയ്യാനൊരുങ്ങുകയാണ് ഈ വികാരി. വൃക്ക തകരാറിലായ ബെന്‍സന് അച്ഛന്‍ ബെന്നിയും അമ്മ ജിന്‍സിയും വൃക്ക നല്‍കാന്‍ തയ്യാറായെങ്കിലും യോജിക്കില്ല. അപ്പോഴാണ് ഫാ. ഷിബു രംഗത്തുവന്നത്.
ശസ്ത്രക്രിയച്ചെലവ് ഇടവകയിലെയും സമീപപ്രദേശങ്ങളിലെയും നാട്ടുകാര്‍ നല്‍കും. ഷിബു 2006 ഡിസംബര്‍ ഇരുപത്തേഴിനാണ് വൈദികപട്ടം സ്വീകരിച്ചത്. തെക്കന്‍ താണിശ്ശേരി, പറപ്പൂക്കര, പോട്ട ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായിരുന്നു. മാരാംകോട്, വാസുപുരം, ചായ്പന്‍കുഴി, കുമ്പിടി എന്നീ പള്ളികളില്‍ വികാരിയായിട്ടുണ്ട്

Related posts

പുതിയ വൈദ്യുതി നിരക്ക്: മാനദണ്ഡം ഒരു മാസത്തിനകം .

Aswathi Kottiyoor

കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ.*

Aswathi Kottiyoor

11.5 കി.മി തുരങ്കപാത, പാലങ്ങളിലൂടെ 13 കി.മി പാത: കെ റെയില്‍ ഡിപിആറിന്റെ വിശദാംശങ്ങള്‍ പുറത്ത്.

Aswathi Kottiyoor
WordPress Image Lightbox