24.2 C
Iritty, IN
April 13, 2024
  • Home
  • Iritty
  • പ​ഴ​ശി ക​നാ​ലി​ൽ 21 മു​ത​ൽ 25 വ​രെ വെ​ള്ളം തു​റ​ന്നു​വി​ട്ട് പ​രി​ശോ​ധ​ന; ജാ​ഗ്ര​ത വേ​ണം
Iritty

പ​ഴ​ശി ക​നാ​ലി​ൽ 21 മു​ത​ൽ 25 വ​രെ വെ​ള്ളം തു​റ​ന്നു​വി​ട്ട് പ​രി​ശോ​ധ​ന; ജാ​ഗ്ര​ത വേ​ണം

​ണ്ണൂ​ർ: പ​ഴ​ശി പ​ദ്ധ​തി​യു​ടെ മെ​യി​ൻ ക​നാ​ലി​ലൂ​ടെ ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി 21 മു​ത​ൽ 25 വ​രെ ക​നാ​ൽ ഷ​ട്ട​റു​ക​ൾ ക്ര​മീ​ക​രി​ച്ച് വെ​ള്ളം തു​റ​ന്നു​വി​ട്ട് പ​രി​ശോ​ധി​ക്കും. അ​തി​നാ​ൽ, മെ​യി​ൻ ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെ​ന്ന് പ​ഴ​ശി ജ​ല​സേ​ച​ന പ​ദ്ധ​തി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

2008 മു​ത​ൽ ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യും മു​ട​ങ്ങി​യ പ​ദ്ധ​തി​യു​ടെ മെ​യി​ൻ ക​നാ​ലി​ലൂ​ടെ ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. 2012ലെ ​അ​തി തീ​വ്ര മ​ഴ​യി​ൽ പി​ള​ർ​ന്ന മെ​യി​ൻ ക​നാ​ലി​ലെ ഭാ​ഗ​ത്തെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പ​ക്ഷേ, ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ക​നാ​ലി​ൽ കൂ​ടി വെ​ള്ളം ഒ​ഴു​ക്കി പ​രി​ശോ​ധി​ച്ച് ചോ​ർ​ച്ച​യി​ല്ലെ​ന്നും ക​നാ​ൽ സു​ര​ക്ഷി​ത​മാ​ണെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണം.

Related posts

മട്ടന്നൂര്‍: അറക്കാന്‍ കൊണ്ടുവന്ന പോത്ത് വീട്ടില്‍ കയറി വയോധികയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

Aswathi Kottiyoor

കളരിയിലെ വേറിട്ട പ്രവർത്തനം ശ്രീജയന്‍ ഗുരിക്കള്‍ക്ക് ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്

Aswathi Kottiyoor

കാറ്റിലും മഴയിലും ഇരിട്ടി മേഖലയിൽ രണ്ട് വീടുകൾ തകർന്നു

Aswathi Kottiyoor
WordPress Image Lightbox