• Home
  • Iritty
  • നിയന്ത്രണം വിട്ട പിക്കപ്പ് മിനി ലോറി പഴശ്ശി ജലാശയത്തിലേക്ക് മറിഞ്ഞു
Iritty

നിയന്ത്രണം വിട്ട പിക്കപ്പ് മിനി ലോറി പഴശ്ശി ജലാശയത്തിലേക്ക് മറിഞ്ഞു


ഇരിട്ടി : നിയന്ത്രണം വിട്ട പിക്കപ്പ് മിനി ലോറി വള്ള്യാട്‌ പഴശ്ശി ജലാശയത്തിലേക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്നും ഫർണിച്ചർ കയറ്റിവന്ന വാഹനമാണ് പഴശ്ശി ജലാശയത്തിന്റെ ഭാഗമായ വള്ളിയാട് മീൻ വളർത്ത് കേന്ദ്രത്തിന് സമീപം വെള്ളത്തിലേക്ക് മറിഞ്ഞത്. വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടി അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും വാഹനത്തിലുണ്ടായിരുന്നവർ കരക്ക്‌ കയറിയിരുന്നു. തുടർന്ന് ക്രയിൻ ഉപയോഗിച്ച് പിക്കപ്പ് വാഹനം പുറത്തെടുക്കുകയായിരുന്നു. പഴശ്ശി അണക്കെട്ടിന്റെ ഷട്ടർ അടച്ചതോടെ വള്ളിയാട് – എടക്കാനം റോഡിൽ ഇരുവശവും തടാകസമാനമായി ജലം നിറഞ്ഞു കിടക്കുകയാണ്.

Related posts

ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തി ; 3 പേർ ട്രാക്കിൽ മരിച്ച നിലയിൽ

Aswathi Kottiyoor

🔴 അജ്ഞാത ജീവി കോഴിക്കൂടിനുള്ളിൽ കോഴികളെ കടിച്ചു കൊന്ന നിലയിൽ

Aswathi Kottiyoor

കെ എസ് ഇ പി എ ഇരിട്ടി താലൂക്ക് ആറാമത് വാർഷിക യോഗം

Aswathi Kottiyoor
WordPress Image Lightbox