35.7 C
Iritty, IN
February 29, 2024
  • Home
  • Iritty
  • 🔴 അജ്ഞാത ജീവി കോഴിക്കൂടിനുള്ളിൽ കോഴികളെ കടിച്ചു കൊന്ന നിലയിൽ
Iritty

🔴 അജ്ഞാത ജീവി കോഴിക്കൂടിനുള്ളിൽ കോഴികളെ കടിച്ചു കൊന്ന നിലയിൽ

ഇരിട്ടി : കോഴിക്കൂടിനുള്ളിൽ കയറി അജ്ഞാത ജീവി കോഴികളെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. ഇരിട്ടി താലൂക്ക് ആശുപത്രിക്ക് സമീപത്തെ നല്ലകണ്ടി പ്രദീപൻ്റെ 150 തോളം കോഴികളെയാണ് കടിച്ചു കൊന്നിട്ട നിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തുള്ള ഷെഡ്ഡിൽ കമ്പി വേലി കെട്ടിനുള്ളിലാണ് കോഴികളെ വളർത്തിയിരുന്നത്. ചൊവ്വാഴ്ച രാവിലെ കോഴികൾക്ക് തീറ്റ നൽകാനായി എത്തിയപ്പോഴാണ് കോഴികൾ ചത്തുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഏതോ അജ്ഞാത ജീവി ഇവയെ കടിച്ചുകൊന്നതായാണ് സംശയിക്കുന്നത്. വാർഡ് കൗൺസിലർ കെ. ജി. നന്ദനൻ ഉൾപ്പടെയുള്ള ജനപ്രതിനിധികളും മൃഗഡോക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി .

Related posts

അ​യ്യ​ൻ​കു​ന്നി​ൽ വാ​ർ​ഡുതല ആ​ർ​ആ​ർ​ടി സ​ജീ​വ​മാ​ക്കും

Aswathi Kottiyoor

സുരക്ഷാ ബോധവൽക്കരണ ക്ലാസ്

Aswathi Kottiyoor

ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണം;ജ​ന​കീ​യ ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി

Aswathi Kottiyoor
WordPress Image Lightbox