27.1 C
Iritty, IN
July 27, 2024
  • Home
  • Iritty
  • സ്വന്തം യുക്തിബോധത്തിൽ മാറ്റുരച്ചിട്ടു മാത്രമേ എന്തും വിശ്വസിക്കാവൂ – വി.കെ. സുരേഷ് ബാബു
Iritty

സ്വന്തം യുക്തിബോധത്തിൽ മാറ്റുരച്ചിട്ടു മാത്രമേ എന്തും വിശ്വസിക്കാവൂ – വി.കെ. സുരേഷ് ബാബു

ഇരിട്ടി : നമുക്ക് ചുറ്റുമുള്ള എല്ലാവരും പറയുന്നത് എല്ലാം സത്യമാണെന്ന് വിശ്വസിക്കരുതെന്നും സ്വന്തം യുക്തിബോധത്തിൽ മാറ്റുരച്ചിട്ട് മാത്രമേ ഏതു കാര്യവും വിശ്വാസത്തിലെടുക്കാവൂ എന്നും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ. സുരേഷ്ബാബു പറഞ്ഞു. ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ എട്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിൽ മുഖ്യ ഭാഷണം നടത്തുകയായിരുന്നു സുരേഷ് ബാബു. നമ്മുടെ ജീവിതമാകുന്ന വണ്ടി ഓടിക്കുന്ന ഡ്രൈവർ നമ്മൾ തന്നെയാവണം . അത് മറ്റുള്ളവരെ ഏൽപ്പിക്കുന്നത് ജീവിതം തന്നെ അപകടത്തിലാക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഴശ്ശി ഡാം സൈറ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വാർഷികാഘോഷ പരിപാടികൾ ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ മുഖ്യാതിഥിയായി. കലാ സാംസ്‌കാരിക മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഉപഹാര വിതരണം നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. ഉസ്മാന്‍ നിർവഹിച്ചു . ഫാ. സണ്ണി തോട്ടപ്പള്ളി, കെ.ടി. അബ്ദുള്ള, എം.പി. മനോഹരന്‍, ഡോ. ജി. ശിവരാമകൃഷ്ണന്‍, ഡോ. ബിനീസ് ജോസഫ്, കെ.ടി. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. കലാ-സാഹിത്യ – സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ പങ്കെടുത്ത പരിപാടിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

Related posts

വിജയയാത്രക്ക് 22 ന് ഇരിട്ടിയിൽ സ്വീകരണം – നൽകും………..

Aswathi Kottiyoor

ഡിവൈഡറിലെ ചെടികൾ സംരക്ഷിച്ച് പോലീസും മൈത്രിയും

Aswathi Kottiyoor

ഇരിട്ടി പുതിയ പാലം ഉത്ഘാടനത്തിന് ഒരുങ്ങുന്നു………

Aswathi Kottiyoor
WordPress Image Lightbox