23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ഇരിട്ടി പുതിയ പാലം ഉത്ഘാടനത്തിന് ഒരുങ്ങുന്നു………
Iritty

ഇരിട്ടി പുതിയ പാലം ഉത്ഘാടനത്തിന് ഒരുങ്ങുന്നു………

ഇ​രി​ട്ടി: 1933ല്‍ ​ബ്രി​ട്ടീ​ഷു​കാ​ര്‍ നി​ര്‍​മി​ച്ച്‌​ 88 വ​ര്‍​ഷ​ത്തെ ഭാ​രം താ​ങ്ങി ത​ള​ര്‍​ന്ന ഇ​രി​ട്ടി പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​വു​ന്നു. പാ​ലം​പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച​തോ​ടെ നി​ല​വി​ലെ മു​ത്ത​ശ്ശി​പ്പാ​ല​ത്തി​ന് ഇ​നി വി​ശ്ര​മി​ക്കാം. ത​ല​ശ്ശേ​രി -വ​ള​വു​പാ​റ റോ​ഡ് പ്ര​വൃ​ത്തി​യോ​ട​നു​ബ​ന്ധി​ച്ചു ആ​റു പാ​ല​ങ്ങ​ളാ​ണ് പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഇ​രി​ട്ടി പാ​ലം പ്ര​വൃ​ത്തി മൂ​ന്നു​വ​ര്‍​ഷം മു​മ്ബാ​ണ് ആ​രം​ഭി​ച്ച​ത്.ഈ ​കാ​ല​യ​ള​വി​ല്‍ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്താ​ണ് പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

നി​ല​വി​ലു​ള്ള പാ​ല​ത്തി​ന് തൊ​ട്ട​ടു​ത്താ​ണ് 144 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 12 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​യി മൂ​ന്നു സ്പാ​നു​ക​ളി​ല്‍ പു​തി​യ പാ​ലം നി​ര്‍​മി​ച്ച​ത്. പാ​ലം നി​ര്‍​മാ​ണ​ത്തി​നി​ടെ, പു​ഴ​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​െന്‍റ കു​ത്തൊ​ഴു​ക്കി​ല്‍ ടെ​സ്​​റ്റി​ങ്​ പൈ​ല്‍ ഒ​ഴു​കി​പ്പോ​യി​രു​ന്നു. ഇ​ത് വ​ലി​യ ആ​ശ​ങ്ക​യും വി​വാ​ദ​വും സൃ​ഷ്​​ടി​ച്ചു. തു​ട​ര്‍​ന്നു​വ​ന്ന കാ​ല​വ​ര്‍​ഷ​വും നി​ര്‍​മാ​ണ പ്ര​വൃ​ത്തി​യെ ത​ട​സ്സ​പ്പെ​ടു​ത്തി. ഇ​തേ ത്തു​ട​ര്‍​ന്ന് രാ​ജ്യ​ത്തെ നാ​ല്​ പ്ര​മു​ഖ പാ​ലം നി​ര്‍​മാ​ണ വി​ദ​ഗ്ധ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും പൈ​ലു​ക​ളു​ടെ എ​ണ്ണ​വും ആ​ഴ​വും വ​ര്‍​ധി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് പ​ണി ആ​രം​ഭി​ച്ചെ​ങ്കി​ലും കോ​വി​ഡ്​ ലോ​ക്ഡൗ​ണ്‍ പാ​ലം പ്ര​വൃ​ത്തി വീ​ണ്ടും നീ​ണ്ടു​പോ​കാ​ന്‍ ഇ​ട​യാ​ക്കി. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​ന്ന​തോ​ടെ പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

നിലവിലെ പാലത്തിലൂടെ രണ്ട് വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് ഒരേസമയം പോവുന്നത്. പാലത്തിലൂടെയുള്ള കാല്‍നട പോലും ദുസ്സഹമായിരുന്നു. ഉയരം കൂടിയ വാഹനങ്ങള്‍ പോവുമ്ബോള്‍ പാലത്തില്‍ കുരുങ്ങിയുള്ള ഗതാഗതക്കുരുക്കും പതിവാണ്. ടാറിങ് പണി പൂര്‍ത്തിയാക്കി പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ വര്‍ഷങ്ങളായി ഇരിട്ടി ടൗണ്‍ അനുഭവിക്കുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകും.

Related posts

പയ്യാവ്വൂർ വണ്ണായിക്കടവ് കരിമ്പക്കണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി.

Aswathi Kottiyoor

കിണറിൽ മനുഷ്യ വിസർജ്ജ്യം തള്ളിയതായി പരാതി………..

Aswathi Kottiyoor

മട്ടന്നൂർ സ്വദേശി മണി ജി നായർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായി

Aswathi Kottiyoor
WordPress Image Lightbox