ഇരിട്ടി : തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ഇരിട്ടിയിൽ എത്തിച്ചേരുന്ന ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന വിജയയാത്രക്ക് ഉജ്ജ്വല സ്വീകരണം നൽകുമെന്ന് സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പേരാവൂർ , ഇരിക്കൂർ, മട്ടന്നൂർ മണ്ഡലങ്ങളിലെ അയ്യായിരത്തോളം പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുക്കുക. മണ്ഡലാതിർത്തിയിൽ നിന്നും നാനൂറോളം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ഇരിട്ടി പാലത്തിന് സമീപം എത്തിച്ചേരുന്ന യാത്രാ നായകനെ ഇവിടെ നിന്നും സ്വീകരിച്ച് സ്വീകരണ വേദിയായ ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കും. യോഗത്തിൽ സംസ്ഥാന നേതാക്കൾ അടക്കമുള്ളവർ പ്രസംഗിക്കുമെന്ന് സംഘാടക സമിതി നേതാക്കളായ എം. ആർ. സുരേഷ്, വി.വി. ചന്ദ്രൻ, സി. ബാബു, അജേഷ് നടുവനാട് എന്നിവർ പറഞ്ഞു.
വിജയയാത്രയുടെ ഭാഗമായി ശനിയാഴ്ച വൈകുന്നേരം ഇരിട്ടിയിൽ വിളംബര ജാഥ നടന്നു. പയഞ്ചേരി കൈരാതി കിരാത ക്ഷേത്രത്തിന് സമീപത്തു നിന്നും ആരംഭിച്ച വിളംബര ജാഥ ഇരിട്ടി നഗരം ചുറ്റി പഴയ സ്റ്റാന്റിൽ അവസാനിച്ചു. ബി ജെ പി ഉത്തരമേഖലാ ഉപാധ്യക്ഷൻ വി.വി. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, സത്യൻ കൊമ്മേരി, പ്രിജേഷ് അളോറ , സി. ബാബു, എൻ. വി. ഗിരീഷ്, പി.എം. രവീന്ദ്രൻ, അജി പൂപ്പറമ്പ്, ജയപ്രകാശ് കീഴൂർ, അജിത മണ്ണോറ , ആർ. ഉഷ, പി.പി. ജയലക്ഷ്മി, ശകുന്തള, എന്നിവർ നേതൃത്വം നൽകി.