21.6 C
Iritty, IN
February 24, 2024
  • Home
  • kannur
  • തെ​രു​വു​നാ​യ് ശ​ല്യം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
kannur

തെ​രു​വു​നാ​യ് ശ​ല്യം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ണ്ണൂ​ർ: തെ​രു​വു​നാ​യ് ശ​ല്യം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ തെ​രു​വു​നാ​യ് ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ ജ​സ്റ്റി​സ് സി​രി​ജ​ഗ​ൻ ക​മ്മി​റ്റി മു​മ്പാ​കെ പ​രാ​തി ന​ൽ​കാ​വു​ന്ന​താ​ണെ​ന്നും ക​ണ്ണൂ​ർ ഗ​വ.​ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന സി​റ്റിം​ഗി​ൽ ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

പു​ല​ർ​ച്ചെ ട്യൂ​ഷ​നു പോ​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ സൈ​ക്കി​ളി​നു പി​ന്നാ​ലെ പാ​ഞ്ഞ തെ​രു​വു​നാ​യ്ക്ക​ൾ കു​ട്ടി​യെ ക​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

തെ​രു​വു​നാ​യ്ക്ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​യ​മ​ത​ട​സ​മു​ണ്ടെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ അ​ക്ര​മ​സ്വ​ഭാ​വ​മു​ള്ള നാ​യ്ക്ക​ളെ പി​ടി​കൂ​ട​ണം. മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​യെ മാ​റ്റി​പാ​ർ​പ്പി​ക്ക​ണം. തെ​രു​വു​നാ​യ്ക്ക​ളെ ദ​ത്തെ​ടു​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. റോ​ഡ​രി​കി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഇ​ല്ലാ​താ​ക്ക​ണം. കൂ​ടു​ത​ൽ നാ​യ്ക്ക​ളെ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ സ്റ്റെ​റി​ലൈ​സ് ചെ​യ്യ​ണം. ജ​ന​ങ്ങ​ൾ​ക്ക് ഭീ​തി​കൂ​ടാ​തെ സ​ഞ്ച​രി​ക്കാ​ൻ സം​വി​ധാ​ന
മൊ​രു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. സി​റ്റിം​ഗി​ൽ 50 കേ​സു​ക​ൾ പ​രി​ഗ​ണി​ച്ചു

Related posts

10.01.2023 പേരാവൂർ റെയിഞ്ച്*

Aswathi Kottiyoor

ബ​ഫ​ർ സോ​ൺ സ​ർ​ക്കാ​രിന്‍റേത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ: കി​ഫ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1356 പേര്‍ക്ക് കൂടി കൊവിഡ്; 1341 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox