• Home
  • Muzhakunnu
  • കഥകളി പരിശീലനം ആരംഭിച്ചു
Muzhakunnu

കഥകളി പരിശീലനം ആരംഭിച്ചു

മുഴക്കുന്ന് മൃദംഗശൈലേശ്വരി ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ കഥകളി പരിശീലനം ആരംഭിച്ചു. കഥകളിയുടെ ആവിര്‍ഭാവ ഭൂമികയായ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ വെച്ച് മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ദേവസ്വവും തളിപ്പറമ്പ് കഥകളി കേന്ദ്രവും സംയുക്തമായാണ് കഥകളി (വേഷം) പഠനക്കളരി ആരംഭിച്ചിരിക്കുന്നത്.

കലാമണ്ഡലം മനോജിന്റെ നേതൃത്വത്തിലാണ് പരിശീലന ക്ലാസുകള്‍ നടക്കുന്നത്. പാട്ട് സദനം ജ്യോതിഷ് ബാബു, ചെണ്ട സദനം ജിതിന്‍, മദ്ദളം സദനം ജയരാജന്‍, അവതരണം രേണുക വര്‍മ്മ, കോട്ടക്കല്‍ പ്രദീപ് തുടങ്ങിയവരുമുണ്ട്.

യാനം 2022 എന്ന പേരില്‍ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ കഥകളി മഹോത്സവം ആരംഭിക്കാന്‍ പോകുകയാണ്. 32 ദിവസം നീണ്ടു നില്‍ക്കുന്ന കഥകളി മഹോത്സവത്തില്‍ കേരളത്തിലെ വളരെ പ്രശസ്തരായാ കഥകളി കലാകാരന്‍മാര്‍ പങ്കെടുക്കും. അതിന് മുന്നോടിയായാണ് കഥകളി പരിശീലനം നടത്തുന്നത്.

ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ ക്ഷേത്രം മേല്‍ശാന്തി സത്യനാരായണ ഭട്ട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത്ത് പറമ്പത്ത്, ചെയര്‍മാന്‍ എ. കെ മനോഹരന്‍, എന്‍ പങ്കജാക്ഷന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Related posts

മുഴക്കുന്ന് മുടക്കോഴി അക്കരമ്മല്‍ മുത്തപ്പന്‍ മടപ്പുര തിറ മഹോത്സവം സമാപിച്ചു

Aswathi Kottiyoor
WordPress Image Lightbox