23.3 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • സംയുക്ത വാഹന പരിശോധന നടത്തി
Peravoor

സംയുക്ത വാഹന പരിശോധന നടത്തി

ക്രിസ്മസ് – ന്യൂ ഇയർ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിനോടുബന്ധിച്ച് പേരാവൂർ എക്സൈസും പൊലീസ് ഹൈവേ പട്രോൾ യൂണിറ്റും സംയുക്ത വാഹന പരിശോധന നടത്തി. നിടുംപൊയിൽ – മാനന്തവാടി അന്തർസംസ്ഥാന പാതയിൽ ഇരുപത്തിയൊമ്പതാം മൈലിൽ വെച്ച് നടത്തിയ വാഹന പരിശോധനക്ക് എക്സൈസ് പ്രിവന്റീവ് ഓഫീസർ എം. പി സജീവൻ, പൊലീസ് ഹൈവേ പട്രോൾ യൂണിറ്റ് എസ്. ഐ സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി. എം ജയിംസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. എ മജീദ്, പി. എസ് ശിവദാസൻ, എൻ. സി വിഷ്ണു എന്നിവർ ഹൈവേ പട്രോൾ സംഘത്തിനൊപ്പം പരിശോധനയിൽ പങ്കെടുത്തു.

Related posts

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

പേരാവൂർ നെടുംമ്പോയിൽ ചുരത്തിൽ ഇരുമ്പു പൈപ്പ് കയറ്റി വന്ന ലോറി മരത്തിലിടിച്ച് അപകടം……..

Aswathi Kottiyoor

പേരാവൂർ പഞ്ചായത്ത് മുൻകാല ജനപ്രതിനിധികളെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox