കിലയുടെ അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവേയുടെ പേരാവൂർ ബ്ലോക്ക് തല ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സുധാകരൻ നിർവഹിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റിജി എം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡൻറ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, എന്യുമറേറ്റർമാർ എന്നിവർ പങ്കെടുത്തു.