23.9 C
Iritty, IN
September 23, 2023
  • Home
  • kannur
  • ‘കോ​വി​ഡ് തീ​വ്രവ്യാ​പ​നം ജാ​ഗ്ര​ത​യോ​ടെ കാ​ണ​ണം’
kannur

‘കോ​വി​ഡ് തീ​വ്രവ്യാ​പ​നം ജാ​ഗ്ര​ത​യോ​ടെ കാ​ണ​ണം’

ക​ണ്ണൂ​ർ: കോ​വി​ഡ് തീ​വ്രവ്യാ​പ​നം വ​ലി​യ അ​പ​ക​ട​ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് ക​ണ്ട് ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. ജി​ല്ല​യി​ലെ കോ​വി​ഡ് സ്ഥി​തി വി​ല​യി​രു​ത്താ​ൻ ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​ർ​ഡ്ത​ലം മു​ത​ലു​ള്ള ജാ​ഗ്ര​ത സ​മി​തിക​ളെ പു​ന​രു​ജ്ജീ​വി​പ്പി​ച്ച് ജ​ന​കീ​യ ഇ​ട​പെ​ട​ൽ വീ​ണ്ടും സ​ജീ​വ​മാ​ക്ക​ണം. സം​സ്ഥാ​ന ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യും വേ​ണം. ജി​ല്ല​യി​ലും രോ​ഗ വ്യാ​പ​നം തീ​വ്ര​മാ​ണ്. കേ​സു​ക​ൾ 20,000 വ​രെ എ​ത്തി​യേ​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പ്ലാ​നും ഉ​ണ്ടാ​ക്ക​ണം. ഇ​തോ​ടൊ​പ്പം രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വും ന​ൽ​കേ​ണ്ട​തു​ണ്ട്.

രോ​ഗ വ്യാ​പി​ച്ചാ​ലും വ​ലി​യ പ്ര​ശ്‌​ന​മി​ല്ല എ​ന്ന മ​നോ​ഭാ​വം പ​ല​ർ​ക്കു​മു​ണ്ട്. രോ​ഗ​മു​ണ്ടാ​കു​ന്ന​വ​രി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കും വ​ലി​യ ഗു​രു​ത​രാ​വ​സ്ഥ ഇ​ല്ല. എ​ന്നാ​ൽ അ​തു​കൊ​ണ്ട് ഇ​ത് ഗൗ​ര​വ​മ​ല്ല എ​ന്ന ചി​ന്ത പാ​ടി​ല്ല. ഇ​പ്പോ​ഴും രോ​ഗം കാ​ര​ണം മ​ര​ണം ഉ​ണ്ടാ​കു​ന്ന​ത് മ​ന​സി​ലാ​ക്ക​ണം. രോ​ഗ​ബാ​ധി​ത​രി​ൽ ചി​കി​ത്സ ആ​വ​ശ്യ​മാ​യ വ​ർ​ക്ക് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ന​ൽ​കാ​ൻ ക​ഴി​യ​ണം. അ​തി​നാ​ൽ ചി​കി​ത്സ​യ് ക്കും ​പ​രി​ശോ​ധ​ന​ക്കു​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും കൂ​ടു​ത​ലാ​യി സ​ജ്ജ​മാ​ക്കി വ​യ്ക്ക​ണം.

കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് മ​ല​യോ​ര മേ​ഖ​ല​യി​ല​ട​ക്കം കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്.

ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ ,മ​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ ഒ​ഴി​വു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്താ​ൻ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ആ​വ​ശ്യ​മാ​കു​ന്ന ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രേ​യും ഡോ​ക്ട​ർ​മാ​രേ​യും നി​യോ​ഗി​ക്കാ​നു​ള്ള പ്ലാ​നും ത​യാ​റാ​ക്ക​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യും.

എ​ഫ്എ​ൽ​ടി​സി, സി​എ​ൽ​ടി​സി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പും വേ​ണം. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും പ്ലാ​നും ത​യാ​റാ​ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റേ​യും ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​റെ​യും മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി.വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും ഒ​ഴി​വു​ക​ൾ നി​ക​ത്ത​ണ​മെ​ന്ന് എം​എ​ൽ​എ​മാ​രും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് ബ്രി​ഗേ​ഡി​നെ വീ​ണ്ടും നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ലു​ണ്ടാ​കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

എം​എ​ൽ​എ​മാ​രാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​വി. സു​മേ​ഷ്, കെ.​കെ. ശൈ​ല​ജ, കെ.​പി. മോ​ഹ​ന​ൻ. സ​ണ്ണി ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ, ഡി​എം​ഒ ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക്ക്, ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻ​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്റർ മാമ്മൻ വർഗീസ് അന്തരിച്ചു……….

ആഘോഷങ്ങൾ നിയന്ത്രിക്കാൻ പദ്ധതിയൊരുക്കി ജില്ല ഭരണക്കൂടം

𝓐𝓷𝓾 𝓴 𝓳

മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​മാ​യി പെ​രി​ങ്ങോം മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox