24.3 C
Iritty, IN
June 26, 2024
  • Home
  • Kelakam
  • വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​യ്സ് ടൗ​ണി​ൽ : ക​ണ്ണൂ​ർ ജി​ല്ല​യിലെ മലയോരമേഖലയ്ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​കും
Kelakam

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​യ്സ് ടൗ​ണി​ൽ : ക​ണ്ണൂ​ർ ജി​ല്ല​യിലെ മലയോരമേഖലയ്ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​കും

കേ​ള​കം: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​യ്സ് ടൗ​ണി​ൽ ത​ന്നെ നി​ർ​മി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ മേ​ഖ​ല​യി​ലെ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​പ്പെ​ടു​ന്ന മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ പ്ര​തീ​ക്ഷ​യി​ൽ. ക​ണ്ണൂ​ർ ജി​ല്ലാ അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ള്ള വ​യ​നാ​ട് ബോ​യ്സ് ടൗ​ണി​ലെ ഗ്ലെ​ൻ ലെ​വ​ൻ എ​സ്റ്റേ​റ്റി​ന്‍റെ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത 50 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കു​ക.
ഇ​ത് കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ, പേ​രാ​വൂ​ർ, മു​ഴ​ക്കു​ന്ന്, കോ​ള​യാ​ട്, മാ​ലൂ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​ണ്. നി​ല​വി​ൽ പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ മാ​ന​ന്ത​വാ​ടി ജ​ന​റ​ൽ ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. കേ​ള​കം, കൊ​ട്ടി​യൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ മു​ഴു​വ​ൻ​സ​മ​യ ആ​ശു​പ​ത്രി​ക​ളു​ടെ കു​റ​വെ​ന്ന പ്ര​ശ്ന​ത്തി​നും ബോ​യ്സ് ടൗ​ണി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ന്നാ​ൽ പ​രി​ഹാ​ര​മാ​കും.
ഈ ​മേ​ഖ​ല​യി​ലെ മ​ല​യോ​ര ജ​ന​ത​യ്ക്ക് കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ എ​ത്താ​വു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജാ​കും ബോ​യ്സ് ടൗ​ണി​ൽ സ്ഥാ​പി​ക്കു​ന്ന വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്. കോ​ള​യാ​ട് ടൗ​ണി​ൽ​നി​ന്ന് 35 കി​ലോ​മീ​റ്റ​ർ ദൂ​രം യാ​ത്ര ചെ​യ്താ​ൽ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്താം.
ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കോ​ള​യാ​ട് ടൗ​ണി​ൽ​നി​ന്ന് 71 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യ​ണം. കൊ​ട്ടി​യൂ​രി​ൽ​നി​ന്ന് 20, കേ​ള​ക​ത്തു​നി​ന്ന് 27, പേ​രാ​വൂ​രി​ൽ​നി​ന്ന് 30 കി​ലോ​മീ​റ്റ​റു​ക​ളും യാ​ത്ര ചെ​യ്താ​ൽ നി​ർ​ദി​ഷ്ട മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ദേ​ശ​ത്ത് എ​ത്താം.
ആ​റ​ളം, മു​ഴ​ക്കു​ന്ന്, ചി​റ്റാ​രി​പ്പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും എ​ളു​പ്പ​മാ​ർ​ഗ​മു​ണ്ട്. ഈ​മാ​സം​ത​ന്നെ ബോ​യ്സ് ടൗ​ണി​ൽ വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ കെ​ട്ടി​ട​നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പ്ര​തീ​ക്ഷ​യേ​കി മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം

വയനാട് മെ​ഡി​ക്ക​ൽ കോ​ള​ജിന്‍റെ സ്ഥ​ലം സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വ​മി​ല്ലെ​ന്നും ബോ​യ്‌​സ് ടൗ​ണി​ൽ ക​ണ്ടെ​ത്തി​യ 50 ഏ​ക്ക​ർ സ്ഥ​ല​ത്ത് സ​മ്പൂ​ർ​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കു​മെ​ന്നും ആ​രോ​ഗ്യ​ മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ബോ​യ്സ് ടൗ​ണി​ലെ നി​ർ​ദി​ഷ്ട മെ​ഡി​ക്ക​ൽ കോ​ള​ജ് സംബന്ധിച്ച ച​ർ​ച്ച​ക​ൾ വീ​ണ്ടും സജീവമായ​ത്. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം സം​സാ​രി​ക്ക​വേ​യാ​ണ് മ​ന്ത്രി ബോ​യ്സ് ടൗ​ണി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.
മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ 300 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. നി​ർ​മാ​ണ​ത്തി​നാ​യി 636 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ് പ്ര​ത്യേ​ക​ ചു​മ​ത​ല ന​ൽ​കി​യ ‘വാ​പ്‌​കോ’ സ​മ​ർ​പ്പി​ച്ച​ത്. എ​സ്റ്റി​മേ​റ്റി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. നേ​ര​ത്തെ മാ​ന​ന്ത​വാ​ടി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ വിവിധ പ്രവർത്തനങ്ങൾ പു​രോ​ഗ​മി​ക്കു​ക​യു​മാ​ണ്. ഇതോടെ ബോ​യ്സ് ടൗ​ണി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചുവെന്ന ആ​ശ​ങ്ക​ ഉ​യ​ർ​ന്നി​രു​ന്നു.
ബോ​യ്സ് ടൗ​ണി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കൈ​മാ​റു​ന്ന​തി​നു വേ​ണ്ട സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വേ​ഗ​ത്തി​ലാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജാ​യി പ്ര​വർത്തി​ക്കു​ന്ന മാനന്തവാടി ജി​ല്ലാ​ ആ​ശു​ത്രി​യി​ൽ പ​ര​മാ​വ​ധി ചി​കി​ത്സാസ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. കാ​ത്ത്‌​ലാ​ബ്, ന്യൂ​റോ​ള​ജി വി​ഭാ​ഗം എ​ന്നി​വ​യ്ക്കാ​കും ഇ​വി​ടെ പ്രാ​ധാ​ന്യം ന​ൽ​കു​ക.

Related posts

കൃഷിയിടം തരിപ്പണമാക്കി കാട്ടുപന്നികള്‍.

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി……….

Aswathi Kottiyoor

ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് .

Aswathi Kottiyoor
WordPress Image Lightbox