28.7 C
Iritty, IN
October 7, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി……….
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി……….

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി.
മലയോരമേഖലയിലെ ഫുട്ബോൾ പ്രേമികളുടെ മക്കൾക്ക് ആശ്വാസം നൽകിക്കൊണ്ട് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ടും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. സി റ്റി അനീഷ് കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വോളിബോൾ പ്ലെയറും കണ്ണൂർ ജില്ലാ വോളിബോൾ അസോസിയേഷൻ ട്രഷററുമായ ശ്രീ. ആന്റണി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ ഫാദർ വർഗീസ് പടിഞ്ഞാറേക്കര അധ്യക്ഷതവഹിച്ചു. ഒന്നു മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന നൂറോളം കുട്ടികൾക്കാണ് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിൽ പരിശീലനം നൽകുന്നത്. മൂന്ന് മാസം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ ജില്ലയിലെ മികച്ച പരിശീലകർ കോച്ചിംഗ് നൽകും. മുൻ ഹെഡ്മാസ്റ്റർ വ്യാസൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ എം വി മാത്യു, പരിശീലകരായ ജാൻസൺ ജോസഫ്, അനീഷ് പി ഇ എന്നിവർ സംസാരിച്ചു

Related posts

കനത്ത മഴ ; കിണര്‍ ഇടിഞ്ഞു താഴ്ന്നു

Aswathi Kottiyoor

ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന അടക്കാത്തോട് സ്വദേശിയെ കേളകം പോലീസ് പിടികൂടി

Aswathi Kottiyoor

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത്‌ ലോൺ – സബ്‌സിഡി മേള 26 ന് .*

Aswathi Kottiyoor
WordPress Image Lightbox