23.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ക​ള​ക്ട​ര്‍ പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്കും
kannur

ക​ള​ക്ട​ര്‍ പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്കും

ക​ണ്ണൂ​ർ: പ​യ്യാ​മ്പ​ലം, ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ളി​ല്‍ വീ​ട് നി​ര്‍​മാ​ണ​ത്തി​ന് ഡി​എ​സ്‌​സി (പ്ര​തി​രോ​ധ സം​ര​ക്ഷ​ണ സേ​ന) യു​ടെ നി​രാ​ക്ഷേ​പ പ​ത്രം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ​യും കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പ്ര​ത്യേ​ക ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ, ഡി​എ​സ്‌​സി പ്ര​തി​നി​ധി കേ​ണ​ല്‍ ഗൗ​തം ര​വി​പാ​ല്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം. പ്ര​തി​രോ​ധ വ​കു​പ്പ് ഭൂ​മി​യി​ല്‍ നി​ന്ന് 10 മീ​റ്റ​ര്‍ പ​രി​ധി​ക്ക് പു​റ​ത്തു​ള്ള നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്ക് നി​രാ​ക്ഷേ​പ പ​ത്രം അ​വ​ശ്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ 2016 ഒ​ക്‌​ടോ​ബ​ര്‍ 21 ന്‍റെ ഉ​ത്ത​ര​വ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഈ ​വ്യ​വ​സ്ഥ അം​ഗീ​ക​രി​ച്ച് കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ വി​ധി​യു​മു​ണ്ട്.
2016ലെ ​ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി വ​രു​ത്തു​ക​യോ അ​ത് റ​ദ്ദാ​ക്കു​ക​യോ ഇ​തു​സം​ബ​ന്ധി​ച്ച് പു​തി​യ ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ക​യോ ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വ്യ​വ​സ്ഥ​യാ​ണ് നി​ല​നി​ല്‍​ക്കു​ക​യെ​ന്നും ക​ള​ക്ട​ര്‍ വി​ശ​ദീ​ക​രി​ച്ചു. പ്ര​തി​രോ​ധ ഭൂ​മി​യു​ടെ 10 മീ​റ്റ​ര്‍ പ​രി​ധി​ക്ക് പു​റ​ത്തു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ നി​ര്‍​മാ​ണ​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള അ​പേ​ക്ഷ​ക​ളി​ല്‍ കോ​ര്‍​പ​റേ​ഷ​ന് ച​ട്ട​പ്ര​കാ​രം അ​നു​മ​തി ന​ല്‍​കാ​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.
പു​തി​യ ബ​സ്‌‌​സ്റ്റാ​ൻ​ഡി​ല്‍ നി​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള മ​ണ്‍​റോ​ഡ് ടാ​ര്‍ ചെ​യ്ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ഡി​എ​സ്‌​സി​ക്ക് പ്രെ​പ്പോ​സ​ല്‍ സ​മ​ര്‍​പ്പി​ക്കും. ഡി​എ​സ്‌​സി ഭൂ​മി​യി​ലൂ​ടെ​യാ​ണ് ഈ ​റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. ഡി​എ​സ്‌​സി അ​നു​മ​തി ന​ല്‍​കി​യാ​ല്‍ ആ​വ​ശ്യ​മാ​യ ഫ​ണ്ട് കോ​ര്‍​പ​റേ​ഷ​നോ സ്ഥ​ലം എം​എ​ല്‍​എ​യോ അ​നു​വ​ദി​ക്കാ​നും ധാ​ര​ണ​യാ​യി. ബേ​ബി ബീ​ച്ചി​ല്‍ ഗേ​റ്റ് സ്ഥാ​പി​ച്ച​തി​നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള്‍​ക്ക് പു​റ​ത്തു​പോ​കാ​ന്‍ പ്ര​യാ​സ​മാ​കു​ന്നു​വെ​ന്ന വി​ഷ​യം പ​രി​ഹ​രി​ക്കാ​ന്‍ ക​ണ്ണൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ആ​വ​ശ്യ​മാ​യ പ​രി​ഹാ​ര നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ക്കും.
സെ​ന്‍റ് മൈ​ക്കി​ള്‍​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ്‌​കൂ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും തി​രി​ച്ചു​പോ​കാ​നും വ​ഴി ന​ല്‍​കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ഡി​എ​സ്‌​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ദീ​ര്‍​ഘ​കാ​ല​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന ഗ്രൗ​ണ്ട് വേ​ലി​കെ​ട്ടി തി​രി​ച്ച​ത് സ്‌​കൂ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് സാ​ധ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് കേ​ണ​ല്‍ ഗൗ​തം ര​വി​പാ​ല്‍ അ​റി​യി​ച്ചു. യോ​ഗ​ത്തി​ല്‍ എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ന്‍, കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഡി. ​സാ​ജു, ക​ണ്ണൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ സു​രേ​ഷ് ച​ന്ദ്രബോ​സ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നിൽ നി​രീ​ക്ഷ​ണ സ​മി​തി​ക​ൾ

Aswathi Kottiyoor

കണ്ണൂര്‍ – മുംബൈ സെക്ടറില്‍ തിങ്കളാഴ്ചത്തെ ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കി

Aswathi Kottiyoor

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ബാ​ധ​കം

Aswathi Kottiyoor
WordPress Image Lightbox