22.9 C
Iritty, IN
February 23, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നിൽ നി​രീ​ക്ഷ​ണ സ​മി​തി​ക​ൾ
kannur

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നിൽ നി​രീ​ക്ഷ​ണ സ​മി​തി​ക​ൾ

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ന്‍റെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ൽ കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും പോ​ലീ​സ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ർ​ന്നു. വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളി​ലെ ആ​ഭാ​സ​ങ്ങ​ൾ​ക്കെ​തി​രെ​യും, വ്യാ​പ​ക​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തു​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​ർ ചെ​യ​ർ​മാ​ന്മാ​രാ​യി നി​രീ​ക്ഷ​ണ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു. താ​യ​ത്തെ​രു എ​ൽ​പി സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗം മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ർ​പ്പ​റേ​ഷ​ൻ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ഷ​മീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മേ​യ​ർ സി ​സീ​ന​ത്ത്‌, കെ. ​ആ​സാ​ദ്, എം. ​അ​ബ്ദു​ൽ അ​സീ​സ്, എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജി​ജി​ൽ കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ധ്രു​വ​ൽ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ​ങ്ക​ജാ​ക്ഷ​ൻ, പ്ര​വീ​ൺ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു. സൈ​ക്കോ തെ​റാ​പ്പി​സ്റ്റും, സോ​ഫ്റ്റ്‌ സ്കി​ൽ ട്രെ​യ്ന​റു​മാ​യ പ്ര​ദീ​പ​ൻ മാ​ലോ​ത്ത് ക്ലാ​സെ​ടു​ത്തു.

Related posts

സ്കൂ​ൾ കാ​ല​ഘ​ട്ടം മു​ത​ൽ പീ​ഡ​നം: ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​നെ​തി​രേ കേ​സ്

Aswathi Kottiyoor

കണ്ണൂർ സർവകലാശാല സംരക്ഷണ കൂട്ടായ്‌മ നാളെ.

Aswathi Kottiyoor

മാ​ട്ടൂ​ലി​ലെ എ​സ്എം​എ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്ന അ​ഫ്ര(13)​അ​ന്ത​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox