25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • വിദ്യാര്‍ഥികളില്‍ കൊവിഡ് താരതമ്യേന കുറയുന്നു
kannur

വിദ്യാര്‍ഥികളില്‍ കൊവിഡ് താരതമ്യേന കുറയുന്നു

ജില്ലയില്‍ സ്‌കൂള്‍ തുറന്ന ശേഷമുള്ള നവംബര്‍ മാസത്തില്‍ കുട്ടികളില്‍ കൊവിഡ് താരതമ്യേന കുറയുന്നതായി കണക്കുകള്‍. ജില്ലാ പഞ്ചായത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. ഒക്‌ടോബര്‍ ഒന്നിന് 116 കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കില്‍ നവംബര്‍ 18ന് അത് 39 ആണ്. ഒക്‌ടോബര്‍ രണ്ട്-112, ഒക്‌ടോബര്‍ മൂന്ന്-80, ഒക്‌ടോബര്‍ ഏഴ്-98, ഒക്‌ടോബര്‍ എട്ട്-108, ഒക്‌ടോബര്‍ ഒമ്പത്-89, ഒക്‌ടോബര്‍ 16-68, ഒക്‌ടോബര്‍ 17-59, ഒക്‌ടോബര്‍ 18-71, നവംബര്‍ ഒന്ന്-70, നവംബര്‍ രണ്ട്-29, നവംബര്‍ മൂന്ന്-56, നവംബര്‍ ഏഴ്-66, നവംബര്‍ എട്ട്-67, നവംബര്‍ ഒമ്പത്-81, നവംബര്‍ 16-52, നവംബര്‍ 17-73, നവംബര്‍ 18-39 എന്നിങ്ങനെയാണ് രണ്ട് മാസത്തെ കുട്ടികളിലെ കൊവിഡ് കണക്കുകള്‍.
സ്‌കൂള്‍ തുറന്ന ശേഷം കോവിഡ് മൂലം ഒരു സ്‌കൂളും അടച്ചിടേണ്ടി വന്നില്ല. മുഴുവന്‍ സ്‌കൂളുകളും തുറന്ന ജില്ലയില്‍ ഒറ്റപ്പെട്ട സ്‌കൂളുകളിലായി 93 കുട്ടികളിലും 33 അധ്യാപകരിലും ഒമ്പത് അധ്യാപകേതര ജീവനക്കാരിലും കൊവിഡ് സ്ഥിരീകരിച്ചു.

Related posts

വ​യോ​ധി​ക​ന്‍റെ മ​ര​ണം! ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ട് ദി​വ​സ​ങ്ങ​ൾ; മ​ര​ണ​കാ​ര​ണം ഷു​ഗ​ർ കു​റ​ഞ്ഞ​ത്

Aswathi Kottiyoor

കോ​വി​ഡ് കാ​ല​ത്ത് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച​ത് 19 പേ​ർ

Aswathi Kottiyoor

പു​റ​ത്തി​റ​ങ്ങി​യാ​ൽ പി​ടി​വീ​ഴും; ഇനി മി​ന്ന​ൽ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox