• Home
  • kannur
  • പു​റ​ത്തി​റ​ങ്ങി​യാ​ൽ പി​ടി​വീ​ഴും; ഇനി മി​ന്ന​ൽ പ​രി​ശോ​ധ​ന
kannur

പു​റ​ത്തി​റ​ങ്ങി​യാ​ൽ പി​ടി​വീ​ഴും; ഇനി മി​ന്ന​ൽ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്. ലോ​ക്ഡൗ​ൺ 30 വ​രെ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത​ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​രി​ശോ​ധ​ന ക​ടു​പ്പി​ച്ച​ത്.
ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യും മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. രാ​വി​ലെ ആ​റു​മു​ത​ൽ എ​ട്ട് വ​രെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​തി​ന് 62 കേ​സു​ക​ളാ​ണ് ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

നൂ​റ്റ​ന്പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 150 പേ​രെ പി​ഴ​യീ​ടാ​ക്കി താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചു. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​വി​ലെ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കാ​ണോ പു​റ​ത്തി​റ​ങ്ങി​യ​ത്, കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ, പാ​സ് ഉ​പ​യോ​ഗി​ച്ചാ​ണോ യാ​ത്ര ചെ​യ്യു​ന്ന​ത് എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു.

ലോ​ക്ഡൗ​ൺ മൂ​ന്നാം​വാ​ര​ത്തി​ലേ​ക്ക് ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ആ​ൾ​ക്കാ​ർ പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധ്യ​ത​യു​ള്ള​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ന്ന​റി​യി​പ്പൊ​ന്നും ന​ൽ​കാ​തെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​തു​പോ​ലെ മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ലോ​ക്ഡൗ​ൺ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

കണ്ണൂർ ജില്ലയില്‍ 1180 പേര്‍ക്ക് കൂടി കൊവിഡ്: 1168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 230 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു…………

Aswathi Kottiyoor

അതിഥി തൊഴിലാളികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു.

Aswathi Kottiyoor
WordPress Image Lightbox