• Home
  • Koothuparamba
  • ലോകത്തിന്റെ നെറുകയിലെത്തി തൻഹി
Koothuparamba

ലോകത്തിന്റെ നെറുകയിലെത്തി തൻഹി

കൂത്തുപറമ്പ്: പിരിയോഡിക് ടേബിൾ മനഃപാഠമാക്കി വലിയ ലോകത്തിന്റെ നെറുകയിലത്തിയിരിക്കുകയാണ് കൂത്തുപറമ്പ് പാട്യത്തെ മൂന്നുവയസ്സുകാരി തൻഹി മൽഹാർ. ഏറ്റവും വേഗതയിൽ പിരിയോഡിക്‌ ടേബിളിലെ 118 മൂലകങ്ങളും നോക്കാതെ പറയുന്ന പ്രായംകുറഞ്ഞ കുട്ടി എന്ന ലോകറെക്കോർഡാണ് തൻഹി കീഴടക്കിയത്. ഇതേ വിഭാഗത്തിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡും ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡും നിലവിൽ തൻഹിയുടെ പേരിലാണ്. ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിലെ വിദഗ്ധ സമിതിയുടെ മുന്നിൽ ചെന്നൈയിൽ നടന്ന ചടങ്ങിൽ ഒരു മിനിറ്റ്‌ ഒമ്പത് സെക്കൻഡിനുള്ളിൽ എല്ലാ മൂലകങ്ങളും വേഗതയോടെ കൃത്യമായി പറഞ്ഞാണ് ലോക റെക്കോർഡിലേക്ക് തൻഹി എത്തിയത്.
കൂത്തുപറമ്പ് പാട്യം സ്വദേശികളായ സുഗിലിന്റെയും ജിഷയുടെയും മകളാണ്. തലശേരി ജെം കിഡ്സ്‌ ഇന്റർനാഷണൽ പ്രീ സ്കൂളിലെ നഴ്സറി വിദ്യാർഥിനിയാണ്.

Related posts

ഇൻസൈറ്റ് ജോലികൾ കരസ്ഥമാക്കിയ ഉദ്യോഗാർത്ഥികൾക്ക് പാനൂർ ടൗണില്‍ അനുമോദനം നൽകി

Aswathi Kottiyoor

കൂത്തുപറമ്പ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻറിൻ്റെ ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റിന് ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox