24 C
Iritty, IN
July 5, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 23.66 ല​ക്ഷത്തിന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 23.66 ല​ക്ഷത്തിന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് സ്വ​ർ​ണം പി​ടി​കൂ​ടി. ക​ർ​ണാ​ട​ക കു​ട​ക് സ്വ​ദേ​ശി അ​ക്നാ​സ് മ​ക്കി ന​സീ​റി​ൽ​നി​ന്നാ​ണ് 23.66 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 489 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഷാ​ർ​ജ​യി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ക്നാ​സ് മ​ക്കി ന​സീ​ർ. ക​സ്റ്റം​സി​ന്‍റെ ചെ​ക്ക് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ര​ണ്ട് ഗു​ളി​ക​രൂ​പ​ത്തി​ൽ മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം പി​ടി​കൂ​ടു​മ്പോ​ൾ 581 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 489 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്. യാ​ത്ര​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ടു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ മു​ഹ​മ്മ​ദ് ഫൈ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ വി.​പി.​ബേ​ബി, കെ.​പി.​സേ​തു​മാ​ധ​വ​ൻ, കൂ​വ​ൻ പ്ര​കാ​ശ​ൻ, ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ ജു​ബ​ർ ഖാ​ൻ, ദീ​പ​ക്, സ​ഞ്ജീ​വ് ഗു​പ്ത, ഹെ​ഡ് ഹ​വി​ൽ​ദാ​ർ രാ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Related posts

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ക​ര്‍​ശ​ന​മാ​ക്കും

Aswathi Kottiyoor

.സി.പി.ഐ കൊട്ടിയൂർ ലോക്കൽ സെക്രട്ടറിയായി ഷാജി പൊട്ടയിലിനേയും അസി. സെക്രട്ടറിയായി എം. രാധാകൃഷ്ണനേയും തെരഞ്ഞെടുത്തു

Aswathi Kottiyoor

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു……….

Aswathi Kottiyoor
WordPress Image Lightbox