കണ്ണൂർ: സാമൂഹ്യമാധ്യമങ്ങളെ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിനും സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും മാധ്യമ പരസ്യങ്ങള്‍ സര്‍ട്ടിഫൈ ചെയ്യുന്നതിനും മീഡിയ സര്ട്ടിഫിക്കേഷന് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ പ്രവര്‍ത്തനവും ആരംഭിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവിദാസ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം.പ്രീത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പദ്മനാഭന്, പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ. ഹാരിസ് എന്നിവരും പങ്കെടുത്തു.