23.6 C
Iritty, IN
October 3, 2023
  • Home
  • kannur
  • നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു……….
kannur

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു……….

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോട് കൂടിയ അവധി ലഭ്യമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും ശമ്പളത്തോട് കൂടിയ അവധിയായിരിക്കും.

Related posts

കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് മുതൽ

𝓐𝓷𝓾 𝓴 𝓳

തെ​രു​വ് വി​ള​ക്കു​ക​ൾക്കു ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ സ്പെയർ പാ​ർ​ട്സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി വി​മ​ർ​ശ​നം

𝓐𝓷𝓾 𝓴 𝓳

കോൺഗ്രസിൽ പൊട്ടിത്തെറി; ലിജു ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു……..

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox