ഇരിട്ടി: വാർഷിക ഉത്പാദനത്തിൽ ചരിത്രനേട്ടം കൈവരിച്ച ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയായ ഇരിട്ടി ബാരാപോൾ പദ്ധതി കണ്ണൂർ ജില്ലയ്ക്ക് അഭിമാനമാണെന്ന് സണ്ണി ജോസഫ് എംഎൽഎ. 2018ലെയും 2019ലെയും പ്രളയക്കെടുതിയെ അതിജീവിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക ഉത്പാദന പദ്ധതിക്ക് എത്താൻ കഴിഞ്ഞത് പവർഹൗസിലെ ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെയും ഒത്തൊരുമയോടുള്ള പ്രവർത്തനത്തങ്ങളുടെയും ഫലമാണെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
ഉത്പാദനത്തിന്റെ ചരിത്രനേട്ടം കൈവരിച്ചതിന്റെ ഭാഗമായി ജീവനക്കാർ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎൽഎ. അസി. എൻജിനിയർ അനീഷ് അരവിന്ദ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജോയി പ്ലാത്തോട്ടത്തിൽ, ഉത്തമൻ കല്ലായി, കെ. അജീഷ് എന്നിവർ പ്രസംഗിച്ചു.
പവർഹൗസ് ജീവനക്കാരായ മാനസ് മാത്യു, പി.ബി.സനൽകുമാർ, പി.അജേഷ്, കെ.രജിൽ, കെ.വിവേക് , ധനീഷ് ചാക്കോ, ഷിബിൻ ചാക്കോ, കെ.അജീഷ്, കെ.സുവിൻ, ഉത്തമൻ കല്ലായി,കെ.ജെ. ബാബു, കെ.ആനന്ദൻ, ജോബി, കരാറുകാരനായ ബാബൂസ് ആന്റണി എന്നിവരെ ആദരിച്ചു.