• Home
  • Koothuparamba
  • ലോ​ട്ട​റി​യെ​ടു​ത്തു ക​ടം ക​യ​റി​യ​താ​യി ഷി​ജു​വി​ന്‍റെ മൊ​ഴി
Koothuparamba

ലോ​ട്ട​റി​യെ​ടു​ത്തു ക​ടം ക​യ​റി​യ​താ​യി ഷി​ജു​വി​ന്‍റെ മൊ​ഴി

കൂ​ത്തു​പ​റ​മ്പ്: സ്ഥി​ര​മാ​യി ആ​യി​ര​ത്തോ​ളം രൂ​പ​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ എ​ടു​ക്കാ​റു​ണ്ടെ​ന്നും ഇ​തു വ​രു​ത്തി​വ​ച്ച ക​ട​ബാ​ധ്യ​ത തീ​ർ​ക്കാ​നാ​ണ് ഭാ​ര്യ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വ​യ്ക്കേ​ണ്ടി വ​രി​ക​യും വി​ല്പ​ന ന​ട​ത്തേ​ണ്ട​താ​യും വ​ന്ന​തെ​ന്ന് പ​ത്താ​യ​ക്കു​ന്നി​ൽ ഒ​ന്ന​ര വ​യ​സു​കാ​രി​യാ​യ മ​ക​ളെ പു​ഴ​യി​ൽ ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഷി​ജു​വി​ന്‍റെ മൊ​ഴി. കേ​സി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഷി​ജു അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.
ഒ​രു ദി​വ​സം ആ​യി​ര​ത്തോ​ളം രൂ​പ​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ എ​ടു​ക്കും. മു​മ്പ് ഒ​രു ല​ക്ഷം രൂ​പ ലോ​ട്ട​റി അ​ടി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ക​യും പ​ണ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഭാ​ര്യ​യു​മാ​യി അ​ക​ൽ​ച്ച ഉ​ണ്ടാ​യ​ത്. ഇ​താ​ണ് ഭാ​ര്യ​യെ​യും മ​ക​ളെ​യും പു​ഴ​യി​ൽ ത​ള്ളി​യി​ടാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നും ഷി​ജു മൊ​ഴി ന​ൽ​കി. ഇ​യാ​ളെ ത​ല​ശേ​രി​യി​ലെ ലോ​ട്ട​റി ക​ട​ക​ളി​ലും മ​ട്ട​ന്നൂ​രി​ലെ ക്ഷേ​ത്ര​ക്കു​ള​ത്തി​ന​ടു​ത്ത് എ​ത്തി​ച്ചും തെ​ളി​വെ​ടു​ത്തു.
തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ഷി​ജു​വി​നെ ഇ​ന്ന് ത​ല​ശേ​രി എ​സി​ജെ​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​തി​രൂ​ർ ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

Related posts

കൂത്തുപറമ്പ് താലൂക്ക് ഹോസ്പിറ്റലിൽ സർജിക്കൽ ഗ്ലൗസ് വിതരണം ചെയ്തു

Aswathi Kottiyoor

ലോകത്തിന്റെ നെറുകയിലെത്തി തൻഹി

Aswathi Kottiyoor

ന്യൂ​ന​പ​ക്ഷ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കെ​സി​വൈ​എം

Aswathi Kottiyoor
WordPress Image Lightbox