• Home
  • Koothuparamba
  • ന്യൂ​ന​പ​ക്ഷ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കെ​സി​വൈ​എം
Koothuparamba

ന്യൂ​ന​പ​ക്ഷ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കെ​സി​വൈ​എം

ത​ല​ശേ​രി: ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷം നേ​രി​ടു​ന്ന ക​ടു​ത്ത വി​വേ​ച​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ന്യൂ​ന​പ​ക്ഷ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ വ​കു​പ്പി​ലേ​ക്ക് ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള മ​ന്ത്രി​യെ നി​യ​മി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു ത​ല​ശേ​രി അ​തി​രൂ​പ​ത കെ​സി​വൈ​എം മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു​കൊ​ണ്ടു​ള്ള ഇ-​മെ​യി​ല്‍ കാ​മ്പ​യി​നു തു​ട​ക്കം കു​റി​ച്ചു.
2008ല്‍ ​ന്യൂ​ന​പ​ക്ഷ വ​കു​പ്പ് നി​ല​വി​ല്‍ വ​ന്ന​ത് മു​ത​ല്‍ വ​കു​പ്പ് മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ന്‍റ കു​ത്ത​ക​യാ​യിയാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ പ​രി​ണി​ത​ഫ​ലം എ​ന്ന നി​ല​യി​ല്‍ ന്യൂ​ന​പ​ക്ഷ ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ സിം​ഹ​ഭാ​ഗ​വും മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ലേ​ക്ക് ഒ​തു​ങ്ങി​ക്കൂ​ടി​യ​ത് എ​ല്ലാ​വ​ര്‍​ക്കും അ​റി​വു​ള്ള​താ​ണെ​ന്നു കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി​പി​ന്‍ ജോ​സ​ഫ് മാ​റു​കാ​ട്ടു​കു​ന്നേ​ല്‍ പ​റ​ഞ്ഞു.
80:20 എ​ന്ന നി​ല​യി​ല്‍ ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ പാ​ര്‍​ശ്വ​വ​ത്ക​രി​ച്ച​തും ഇ​ഡ​ബ്ല്യു​എ​സ് സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തെ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ച​തും മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ലെ വി​ധ​വ​ക​ള്‍, മ​താ​ധ്യാ​പ​ക​ര്‍, പെ​ണ്‍​കു​ട്ടി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് മാ​ത്രം ന​ല്‍​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ വ​കു​പ്പ് ഒ​രു വി​ഭാ​ഗ​ത്തി​ന് തീ​റെ​ഴു​തി കൊ​ടു​ത്ത​തി​ന്‍റെ ഫ​ല​മാ​ണെ​ന്നും കെ​സി​വൈ​എം പ​റ​യു​ന്നു. ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന യു​വ​ജ​ന​ങ്ങ​ള്‍ പ്ര​സ്തു​ത വി​ഷ​യം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് മെ​യി​ല്‍ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​കും. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​ന്‍​സ് വാ​ളി​പ്ലാ​ക്ക​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​മ​ല്‍ ജോ​യി കൊ​ന്ന​യ്ക്ക​ല്‍, ജി​ന്‍​സ് മാ​മ്പു​ഴ​ക്ക​ല്‍, സ​നീ​ഷ് പാ​റ​യി​ല്‍, എ​ബി​ന്‍ കു​മ്പു​ക്ക​ല്‍, ടോ​ണി ചേ​പ്പു​കാ​ലാ​യി​ല്‍, സി​സ്റ്റ​ര്‍ പ്രീ​തി മ​രി​യ സി​എം​സി, നീ​ന പ​റ​പ്പ​ള്ളി, ചി​ഞ്ചു വ​ട്ട​പ്പാ​റ, ഐ​ശ്വ​ര്യ കു​റു​മു​ട്ടം എ​ന്നി​വ​രാ​ണ് കാ​മ്പ​യി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

Related posts

ലോകത്തിന്റെ നെറുകയിലെത്തി തൻഹി

Aswathi Kottiyoor

വേങ്ങാട് എൽ.പി സ്കൂളിൽ നക്ഷത്ര വനം പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

വൈ​റ​ലാ​യി പോ​ലീ​സി​ന്‍റെ വീ​ഡി​യോ

Aswathi Kottiyoor
WordPress Image Lightbox