25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • സ്കൂൾ ബസുകളുടെ ഓട്ടം നിലച്ച് ഒന്നരവർഷം: ഫിറ്റ്‌നസിന് കണ്ടെത്തണം ലക്ഷങ്ങൾ
kannur

സ്കൂൾ ബസുകളുടെ ഓട്ടം നിലച്ച് ഒന്നരവർഷം: ഫിറ്റ്‌നസിന് കണ്ടെത്തണം ലക്ഷങ്ങൾ

കണ്ണൂർ:അടുത്തമാസം സ്കൂളുകൾ തുറക്കാനിരിക്കെ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് വിദ്യാലയങ്ങൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയാകുന്നു. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ജില്ലയിലെ ഭൂരിഭാഗം സ്കൂൾബസുകളുടെയും എൻജിനടക്കമുള്ളവയ്ക്ക് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടെന്ന് വ്യക്തമായിരുന്നു. മിക്കതും കാര്യമായ തകരാറുകളാണെന്നതിനാൽ ഇതിന് ശേഷം മാത്രമെ സർവീസ് നടത്തുന്നതിനുള്ള അനുമതി നൽകുകയുള്ളുവെന്നാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്.സാമ്പത്തിക ബുദ്ധിമുട്ട് കാരണം മിക്ക സ്കൂളുകളും ഇതുവരെ വാഹന അറ്റകുറ്റപ്പണി പൂർത്തിയാക്കിയിട്ടില്ല.മിക്ക ബസുകളുടെയും സീറ്റുകൾ നശിച്ചുപോവുകയുംപെയിന്റ് ഇളകി തുരുമ്പെടുത്ത് തുടങ്ങിയിട്ടുമുണ്ട്.ഇൗ തകാരാറുകളെല്ലാം പരിഹരിക്കാൻ സാമാന്യം വലിയ തുക തന്നെ വേണ്ടിവരും. കഴിഞ്ഞ ഒന്നര വർഷമായി 95 ശമാനം സ്കൂൾ വാഹനങ്ങളും ഒാടിയിട്ടില്ല. അഞ്ച് ശതമാനം ബസുകൾ ചുരുക്കം ദിവസം ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി ഒാടിയിരുന്നു.ബസുകളുടെ അറ്റകുറ്റപ്പണിക്ക് സർക്കാർ തലത്തിൽ സഹായം നൽകണമെന്നാണ് സ്കൂളുകളുടെ ആവശ്യം.പുതിയ വാഹനങ്ങൾ തന്നെ അറ്റകുറ്റപണി നടത്തി നിരത്തിലിറക്കണമെങ്കിൽ ചുരുങ്ങിയത് 15,000 രൂപ വേണം.വാഹനങ്ങളുടെ കാലപ്പഴക്കത്തിനനുസരിച്ച് തുകയും വ‌ധിക്കും.കാലപ്പഴക്കമെത്തിയ വാഹനങ്ങൾ നിരവധി സ്കൂളുകളിലുണ്ട്.ഇവ നിരത്തിലിറക്കാൻ ഒന്നു മുതൽ ഒന്നര ലക്ഷം രൂപ വരെ ചിലവാകും.പല സ്കൂളുകളിലും ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ കാണുന്നത് വാഹനങ്ങൾ കാടുമൂടിക്കിടന്നും ഷെഡ്ഡിൽ തുരുമ്പു പിടിച്ച നിലയിലുമാണ്.വാഹനങ്ങളുടെ ടാക്സ് അടക്കുന്നതിൽ ഇളവ് നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലത്തിലെത്താതിനാൽ അതും ബാദ്ധ്യതയാവുകയാണ്. യന്ത്രക്ഷമത,ബ്രേക്ക് സംവിധാനം,തീകെടുത്താനുള്ള സംവിധാനം,സീറ്റിഗ്,ജി.പി.എസ്,വേഗത നിയന്ത്രണ സംവിധാനം എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും.അനുമതി ട്രയൽ റണ്ണിന് ശേഷംഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി ട്രയൽ റണ്ണിന് ശേഷമെ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയുള്ളു.ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് വ്യക്തമായ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്.മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റുഡന്റ് ട്രാൻസ്പോട്ടേഷൻ പ്രോട്ടോകാൾ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിക്കുകയും വേണം.ജില്ലയിലെ ഒരു വിദ്യാലയം സ്കൂൾ വാഹനങ്ങൾ നിരത്തിലിറക്കാൻ സാധിക്കാത്തതിനാൽ കെ.എസ്.ആർ.ടി.സി ബോണ്ട് സർവ്വീസിന് ആവശ്യപ്പെട്ടിട്ടുണ്ട്.2524 വാഹനങ്ങൾ; ഫിറ്റ്നസ് 140 എണ്ണത്തിന്ജില്ലയിലെ 802 സ്കൂളുകളിലെ 2524 വാഹനങ്ങളിൽ നിന്നും വെറും 140 വാഹനങ്ങൾക്ക് മാത്രമാണ് ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ലഭിച്ചത്. 424 വാഹനങ്ങൾക്ക് ഫിറ്റ്നെസ്സ് ലഭിച്ചിട്ടില്ല.1960 വാഹനങ്ങൾ വർക്ക് ഷോപ്പിലേക്ക് മാറ്റി അറ്റകുറ്റപ്പണികൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്.
നിലവിൽ 140 വാഹനങ്ങൾക്കാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചത്.ഭൂരിഭാഗം വാഹനങ്ങൾക്കും കാര്യമായ അറ്റകുറ്റപ്പണികൾ ആവശ്യമാണ്.കലപ്പഴക്കത്തിനുസരിച്ച് വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ചിലവും വർദ്ധിക്കും.

Related posts

മ​ല​ബാ​റി​ന്‍റെ വ​ലി​യ ഇ​ട​യ​ൻ എഴു​പ​ത്ത​ഞ്ചി​ന്‍റെ നി​റ​വി​ൽ

Aswathi Kottiyoor

മരുന്നുകുറിപ്പടിയിൽ ജനറിക്‌ പേരുകൾ കർശനമാക്കാൻ നിർദേശം

Aswathi Kottiyoor

ആ​ശു​പ​ത്രി ആ​ക്ര​മ​ണം: പ്ര​തി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണം- ഐ​എം​എ

Aswathi Kottiyoor
WordPress Image Lightbox