36.3 C
Iritty, IN
February 25, 2024
  • Home
  • kannur
  • ആ​ശു​പ​ത്രി ആ​ക്ര​മ​ണം: പ്ര​തി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണം- ഐ​എം​എ
kannur

ആ​ശു​പ​ത്രി ആ​ക്ര​മ​ണം: പ്ര​തി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണം- ഐ​എം​എ

ക​ണ്ണൂ​ർ: ഡോ​ക്ട​ർ​മാ​രെ​യും ആ​ശു​പ​ത്രി​ക​ളെ​യും ആ​ക്ര​മി​ക്കു​ന്ന പ്ര​തി​ക​ളെ കൊ​ടും​കു​റ്റ​വാ​ളി​ക​ളാ​യി കാ​ണ​ണ​മെ​ന്നും അ​വ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) ക​ണ്ണൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​ദ​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ക്രി​മി​ന​ൽ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ക്കാ​ൻ വി​മു​ഖ​ത കാ​ട്ടു​ന്ന​താ​ണ് അ​ക്ര​മം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ഐ​എം​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രേ​യും ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ​യും ആ​തു​ര​സേ​വ​ന മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കു നേ​രെ​യു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​എം​എ ദേ​ശീ​യ​വ്യാ​പ​ക​മാ​യ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ണ്ണൂ​രി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ച​ത്.
ക​ണ്ണൂ​രി​ലെ പ്ര​തി​ഷേ​ധ ധ​ർ​ണ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി.​വി. ഭ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ഡോ. ​സു​ൽ​ഫി​ക്ക​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഡോ. ​വി. സു​രേ​ഷ് പ്ര​സം​ഗി​ച്ചു. വി​വി​ധ സ​ർ​ക്കാ​ർ- സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് ഡോ​ക്ട​ർ​മാ​രാ​യ പി.​കെ. ഗം​ഗാ​ധ​ര​ൻ, ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ, രാം ​മോ​ഹ​ൻ, ജി​മ്മി, ധ​ന​ഞ്ജ​യ​ൻ, മു​ര​ളി ഗോ​പാ​ൽ, ന​ന്ദ​കു​മാ​ർ, ഉ​മാ ന​മ്പ്യാ​ർ, റ​ജീ​സ്, ആ​ഷ്‌​ലി, ജ​യ​ച​ന്ദ്ര​ന്, ശി​വ​രാ​മ​കൃ​ഷ്ണ​ൻ, അ​ഭി​ലാ​ഷ്, ബെ​ന്ന​റ്റ് ചാ​ക്കോ, പ്ര​ശാ​ന്ത്, ബി​ന്ദു, ന​രേ​ന്ദ്ര​ൻ, ജ​യ​റാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ൻ​റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണും; ജില്ലാ കലക്ടര്‍

Aswathi Kottiyoor

മെഷീൻ ഗൺ മുതൽ മൊബൈൽ ആപ്പ് വരെ…

Aswathi Kottiyoor

ഇ​ന്നു മു​ത​ല്‍ മു​ഴു​വ​ന്‍ ബ​സു​ക​ള്‍​ക്കും സ​ര്‍​വീ​സ് ന​ട​ത്താം

Aswathi Kottiyoor
WordPress Image Lightbox