27.8 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • മ​നു​ഷ്യ-വ​ന്യ​മൃ​ഗ സം​ഘ​ർ​ഷ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ “പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​ക​ണം’
Kelakam

മ​നു​ഷ്യ-വ​ന്യ​മൃ​ഗ സം​ഘ​ർ​ഷ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ “പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​ക​ണം’

കേ​ള​കം: മ​നു​ഷ്യ -വ​ന്യ​മൃ​ഗ സം​ഘ​ർ​ഷ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​ക​ണ​മെ​ന്ന് സെ​ന്‍റ​ർ ഫോ​ർ ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ്ര​ഫ​സ​റും ച​രി​ത്ര​കാ​രി​യു​മാ​യ ഡോ. ​ജെ.​ദേ​വി​ക. മ​നു​ഷ്യ​രും വ​ന്യ​മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ന​യ​രൂ​പീ​ക​ര​ണ​ത്തി​ന് കാ​ട​തി​ർ​ത്തി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​ഘ​ടി​ത ശ്ര​മ​ങ്ങ​ൾ അ​നി​വാ​ര്യ​മാണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ പ​ഞ്ചാ​യ​ത്തീ​രാ​ജ് എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​മെ​ന്ന സെ​ന്‍റ​ര്‍ ഫോ​ര്‍ ഡെ​വ​ല​പ്മെ​ന്‍റ്‌ സ്റ്റ​ഡീ​സ് ന​ട​ത്തു​ന്ന പ​ഠ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​രും പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി സം​വ​ദി​ക്കാ​നെ​ത്തി​യ​താ​യിരു​ന്നു ഡോ. ​ജെ.​ദേ​വി​ക.
ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കേ​ര​ള​യു​ടെ​യും കേ​ള​കം മീ​ഡി​യ സെ​ന്‍റ​റി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​റ​ണി സെ​ബാ​സ്റ്റ്യ​ൻ, കേ​ള​കം പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടോ​മി പു​ളി​ക്ക​ക്ക​ണ്ടം, സ​ജീ​വ​ൻ പാ​ലു​മ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മൈ​ഥി​ലി ര​മ​ണ​ൻ, ഇ​ന്ദി​ര ശ്രീ​ധ​ര​ൻ, ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കേ​ര​ള സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ തോ​മ​സ് ക​ള​പ്പു​ര, ചീ​ഫ് പ്ര​മോ​ട്ട​ർ ടോ​മി മാ​ത്യു ന​ട​വ​യ​ൽ, കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​ധീ​ർ ന​രോ​ത്ത്, മ​ണ​ത്ത​ണ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ മ​ഹേ​ഷ്, കെ.​എം. അ​ബ്ദു​ൾ അ​സീ​സ്, ജോ​യി ജോ​സ​ഫ്, എം.​ജെ. റോ​ബി​ൻ, അ​നീ​ഷ് അ​ഗ​സ്റ്റി​ൻ , സ​ജീ​വ് നാ​യ​ർ, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ച​ർ​ച്ച​യി​ൽ മു​ന്നോ​ട്ടു​വ​ച്ച
നി​ർ​ദേ​ശ​ങ്ങ​ളി​ൽ ചി​ല​ത്:
* ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഫോ​ർ ക​ൺ​സ​ർ​വേ​ഷ​ൻ ഓ​ഫ് നാ​ച്വ​ർ (ഐ​യു​സി​എ​ൻ) ക​ൺ​സ​ർ​വേ​ഷ​ൻ സ്റ്റാ​റ്റ​സ് പ്ര​കാ​രം ഏ​റ്റ​വും കു​റ​ഞ്ഞ ക​ൺ​സ​ർ​വേ‌​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വ​ന്യ മൃ​ഗ​ങ്ങ​ളെ (ഉ​ദാ​ഹ​ര​ണം: കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്) ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക്ഷു​ദ്ര​ജീ​വി ആ​യി പ്ര​ഖ്യാ​പി​ക്കാ​ൻ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തോ​ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ക. അ​ങ്ങ​നെ ക്ഷു​ദ്ര ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തു വ​രെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ 11 (1b) വ​കു​പ്പു​ക​ൾ പ്ര​കാ​രം അ​വ​യെ ഉ​പാ​ധി​ര​ഹി​ത​മാ​യി കൊ​ല്ലാ​നു​ള്ള അ​നു​വാ​ദം ക​ർഷ​ക​ർ​ക്ക് ന​ൽ​കു​ക.
* വ​ന​ത്തി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി നി​ർ​ണ​യം അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ളെ​ക്കൊ​ണ്ട് ന​ട​ത്തി പ്ര​സി​ദ്ധീ​കരി​ക്കു​ക. ഏ​തെ​ങ്കി​ലും വ​ന്യ​ജീ​വി വ​ർ​ഗം പെ​റ്റു​പെ​രു​കു​ന്നു​ണ്ടോ എ​ന്ന് സ്ഥി​ര​മാ​യി നി​രീ​ക്ഷി​ച്ച് അ​ങ്ങ​നെ പെ​രു​കു​ന്ന​വ​യു​ടെ എ​ണ്ണം ശാ​സ്ത്രീ​യ​മാ​യി ക്ര​മീ​ക​രി​ക്കു​ക.
*കേ​ര​ള​ത്തി​ൽ അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന വ​ന്യ​ജീ​വി​ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ​നി​ന്നും 500 മീ​റ്റ​ർ ഉ​ള്ളി​ലേ​ക്ക് മ​നു​ഷ്യ​സം​വേ​ദ​ന മേ​ഖ​ല (Hu man Sensitive Zone-HSZ) സ്ഥാ​പി​ക്കു​ക​യും വ​ന്യ​മൃ​ഗ​ങ്ങ​ളെ ഈ ​അ​തി​ർ​ത്തി​യി​ൽ ത​ട​യു​ക​യും ചെ​യ്യു​ക.
* വ​ന്യ​ജീ​വി ശ​ല്യം നേ​രി​ടാ​ൻ ആ​വ​ശ്യ​മാ​യ പു​തി​യ തോ​ക്ക് ലൈ​സ​ൻ​സു​ക​ൾ ഉ​ട​ന​ടി അ​നു​വ​ദി​ക്കു​ക​യും പു​തു​ക്കാ​ത്ത ലൈ​സ​ൻ​സു​ക​ൾ പു​തു​ക്കി ന​ൽ​കു​ക​യും വേ​ണം. ഇ​പ്പോ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഏ​ല്പി​ച്ചി​രി​ക്കു​ന്നു തോ​ക്കു​ക​ൾ ഉ​ട​ന​ടി മ​ട​ക്കി ന​ൽ​ക​ണം.
* 2021 ജൂ​ലൈ 23 നു ​കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം കൃ​ഷി​ക്കും ജീ​വ​നും ഭീ​ഷ​ണി​യാ​കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ഉ​പാ​ധി ര​ഹി​ത​മാ​യി വേ​ട്ട​യാ​ടാ​നു​ള്ള അ​വ​കാ​ശം ആ​റ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​അ​വ​കാ​ശം കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും ന​ൽ​കു​ക.
*കാ​ട്ടു​പ​ന്നി ശ​ല്യം നേ​രി​ടാ​നാ​യി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സേ​വ​നം തേ​ടു​ക​യും പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​രെ ഓ​ണ​റ​റി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്മാ​രാ​യി നി​യ​മി​ക്കു​ക​യും ചെ​യ്യു​ക. തെ​ലു​ങ്കാ​ന അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ ഈ ​നി​ർ​ദേ​ശം ന​ട​പ്പാ​ക്കി ക​ഴി​ഞ്ഞു.
കേ​ര​ള​വും ഉ​ട​ന​ടി ന​ട​പ്പാ​ക്കു​ക. കാ​ട്ടു​പ​ന്നി​ക്കൊ​പ്പം കു​ര​ങ്ങി​നെ നേ​രി​ടു​വാ​നു​ള്ള അ​ധി​കാ​ര​വും ഇ​ത്ത​ര​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ന​ൽ​കു​ക.

Related posts

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിലെ പ്രോഗ്രാം ഫോർ ഇഗ്നൈറ്റിംഗ് മൈൻഡ്സിൽ ഋഷിരാജ് സിംഗുമായി കുട്ടികൾ സംവദിച്ചു.

Aswathi Kottiyoor

ഇനി വളയഞ്ചാൽ പാലം കടക്കാം

Aswathi Kottiyoor

ലഹരിക്കെണിയിൽ അകപ്പെട്ട് മലയോര മേഖല.

Aswathi Kottiyoor
WordPress Image Lightbox