35.7 C
Iritty, IN
February 29, 2024
  • Home
  • kannur
  • ദേ​വാ​ല​യ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളി​ലൂ​ടെ സ​ഭ​യ്ക്കെ​തി​രേ കു​പ്ര​ച​ര​ണം
kannur

ദേ​വാ​ല​യ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളി​ലൂ​ടെ സ​ഭ​യ്ക്കെ​തി​രേ കു​പ്ര​ച​ര​ണം

ക​ണ്ണൂ​ർ: ക്രൈ​സ്ത​വ സ​ഭ​യ്ക്കെ​തി​രെ​യു​ള്ള കു​പ്ര​ച​ര​ണ​ങ്ങ​ൾ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക്. വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളു​ണ്ടാ​ക്കി​യാ​ണ് ചി​ല ത​ത്പ​ര​ക​ക്ഷി​ക​ൾ ക്രൈ​സ്ത​വ​സ​ഭ​യ്ക്കെ​തി​രേ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. പ്രേ​ഷി​ത​വ​ര്യ​രാ​യ മി​ഷ​ണ​റി​മാ​രു​ടെ ശ്ലാ​ഘ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ക​ഴ്ത്തി കാ​ണി​ച്ചു​ള്ള ദു​രാ​രോ​പ​ണ​ങ്ങ​ളും ഇ​ക്കൂ​ട്ട​ർ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്നു. മാ​ട്ടൂ​ൽ സൗ​ത്ത് വ്യാ​കു​ല​മാ​താ ദേ​വാ​ല​യ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യാ​ണ് കു​പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
ക്രൈ​സ്ത​വ​ൻ എ​ന്ന​പേ​രി​ൽ വ്യാ​ജ​ന്മാ​രെ ഇ​റ​ക്കി​യും സ​ഭ​യി​ൽ​നി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​ന്ന​വ​രെ പ​ല​വി​ധ​ത്തി​ൽ സ്വാ​ധീ​നി​ച്ചു​മാ​ണ് വ്യാ​ജ പ്രൊ​ഫൈ​ലി​ലൂ​ടെ കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. പ​ള്ളി​യു​ടെ ഔ​ദ്യോ​ഗി​ക ഗ്രൂ​പ്പ് എ​ന്ന വ്യാ​ജേ​ന​യു​ള്ള ഈ ​ഗ്രൂ​പ്പി​ലെ സ​ന്ദേ​ശ​ങ്ങ​ളി​ൽ സം​ശ​യം തോ​ന്നി​യ​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ അ​ക്കൗ​ണ്ടാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.
ക്രൈ​സ്ത​വ​സ​ഭ​യും സ്ഥാ​പ​ന​ങ്ങ​ളും പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​മു​മ്പ് ആ​രം​ഭി​ക്കു​ക​യും തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്ന എ​ണ്ണ​മ​റ്റ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ക​രി​വാ​രി​ത്തേ​ക്കാ​നു​ള്ള ഹീ​ന​മാ​യ ശ്ര​മ​ങ്ങ​ളും ഇ​തി​ലൂ​ടെ ന​ട​ക്കു​ന്നു​ണ്ട്.
ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​ണ്ണൂ​ർ രൂ​പ​ത മീ​ഡി​യ ക​മ്മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ. ​ലി​നോ പു​ത്ത​ൻ​വീ​ട്ടി​ൽ അ​റി​യി​ച്ചു.

Related posts

അഭിമാന നേട്ടവുമായി കണ്ണൂര്‍;രണ്ട് ആശുപത്രികള്‍ക്ക് കൂടി ദേശീയ അംഗീകാരം…………

Aswathi Kottiyoor

വി​ജ​യ​ക​ര​മാ​യി കു​ടും​ബ​ശ്രീ ക​ണ​ക്ട് ടു ​വ​ര്‍​ക്ക്

Aswathi Kottiyoor

സിറ്റി പൊലീസ് അത്‌ലറ്റിക് മീറ്റ് 15, 16 തീയതികളിൽ

Aswathi Kottiyoor
WordPress Image Lightbox