32.8 C
Iritty, IN
February 23, 2024
  • Home
  • kannur
  • വാ​തി​ല്‍​പ്പ​ടി സേ​വ​നം; വാ​ര്‍​ഡു​ത​ല​ത്തി​ല്‍ സേ​വ​ന​മെ​ത്തി​ച്ച് ഉ​ദ്ഘാ​ട​നം
kannur

വാ​തി​ല്‍​പ്പ​ടി സേ​വ​നം; വാ​ര്‍​ഡു​ത​ല​ത്തി​ല്‍ സേ​വ​ന​മെ​ത്തി​ച്ച് ഉ​ദ്ഘാ​ട​നം

ക​ണ്ണൂ​ർ: വാ​തി​ല്‍​പ്പ​ടി സേ​വ​നം പ​ദ്ധ​തി​ക്ക് ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് നേ​രി​ട്ട് സേ​വ​നം ല​ഭ്യ​മാ​ക്കി തു​ട​ക്ക​മാ​കും. വാ​തി​ല്‍​പ്പ​ടി സേ​വ​നം ജി​ല്ലാ​ത​ല സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ൺ​കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
നേ​രി​ട്ട് ഓ​ഫീ​സു​ക​ളി​ല്‍ പോ​യി സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​ശ​ര​ണ​ര്‍, അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍, കി​ട​പ്പി​ലാ​യ​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് വീ​ടു​ക​ളി​ല്‍ സേ​വ​ന​മെ​ത്തി​ച്ചു ന​ല്‍​കു​ന്ന​താ​ണ് വാ​തി​ല്‍​പ്പ​ടി സേ​വ​നം. പ്രാ​യാ​ധി​ക്യ​ത്താ​ല്‍ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, കി​ട​പ്പി​ലാ​യ​വ​ര്‍ തു​ട​ങ്ങി​യ​ര്‍​ക്ക് പ​ദ്ധ​തി ഏ​റെ ആ​ശ്വാ​സ​മാ​കും. തു​ട​ക്ക​ത്തി​ല്‍ അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ അ​ഴീ​ക്കോ​ട്, ചി​റ​ക്ക​ല്‍, നാ​റാ​ത്ത്, പാ​പ്പി​നി​ശേ​രി, വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​ര്‍​പ​റേ​ഷ​ന്‍ ഡി​വി​ഷ​നു​ക​ളി​ലു​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.
അ​ഞ്ചു സേ​വ​ന​ങ്ങ​ള്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ല​ഭ്യ​മാ​ക്കും. സ​ര്‍​ക്കാ​രി​ന്‍റെ ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ല​ഭി​ക്കു​ന്ന​തി
നു​ള്ള മാ​സ്റ്റ​റിം​ഗ്, ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍നി​ന്ന് ധ​ന​സ​ഹാ​യം, സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ എ​ന്നി​വയ്​ക്കു​ള്ള അ​പേ​ക്ഷ ത​യാ​റാ​ക്ക​ല്‍, അ​ടി​യ​ന്ത​രാവ​ശ്യ​ത്തി​നു​ള്ള മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ചുന​ല്‍​ക​ല്‍ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണി​ത്. സം​സ്ഥാ​നം, ജി​ല്ല, ത​ദ്ദേ​ശം, വാ​ര്‍​ഡു ത​ല​ങ്ങ​ളി​ല്‍ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്ത​നം നി​യ​ന്ത്രി​ക്കും.
സ​ന്ന​ദ്ധസേ​ന പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വോ​ള​ണ്ടി​യ​ര്‍​മാ​രെ​യാ​ണ് സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ നി​യോ​ഗി​ച്ച​ത്. ഇ​വ​ര്‍​ക്കു വേ​ണ്ട പ​രി​ശീ​ല​നം കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ല്‍​കു​ന്ന​ത്.
യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ കെ.​വി. സു​മേ​ഷ്, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍, ജി​ല്ലാ ക​ള​ക്‌ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍, ഡി​ഡി​പി ടി.​ജെ .അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പങ്കെടുത്തു.

Related posts

കണ്ണൂര്‍ ജില്ല എ വിഭാഗത്തില്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തരവ്

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത 143 വാ​ഹ​ന​ങ്ങ​ളുടെ ലേ​ലം 21ന്

Aswathi Kottiyoor
WordPress Image Lightbox