23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • പഴശ്ശി ഡാം ഗാർഡൻ ശിശിരോത്സവം വിനോദ സഞ്ചാര മേഖലക്ക് ഉണർവേകി.
kannur

പഴശ്ശി ഡാം ഗാർഡൻ ശിശിരോത്സവം വിനോദ സഞ്ചാര മേഖലക്ക് ഉണർവേകി.

കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള പഴശ്ശി ഡാം പ്രദേശത്തെ പഴശ്ശി ഗാർഡനിൽ ഡിസംബർ 19 മുതൽ ആരംഭിച്ച് 2022 ജനുവരി 10 വരെ നടക്കുന്ന ശിശിരോത്സവം
വിനോദ സഞ്ചാര മേഖലക്കാകെ പുതിയ ഉണർവേകികൊണ്ട് പുരോഗമിക്കുകയാണ്.

കോവിഡ് പ്രതിസന്ധി ഇല്ലാതായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലബാറിന്റെ വിനോദ സഞ്ചാര മേഖലക്ക് ഉണർവേകുന്ന വിവിധങ്ങളായ പരിപാടികൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശിശിരോത്സവം സംഘടിപ്പിച്ചത്.

ഹേമന്തത്തിന്റെ ഋതുഭേദ തുടർച്ചയായ ശിശിര കാലത്ത് പഴശ്ശി ഗാർഡൻ കൂടുതൽ മികവോടെ ജനങ്ങൾക്ക് വിനോദത്തിനായി സജ്ജമായിട്ടുണ്ട്.

ഗാനമേള,സാംസ്കാരിക സായാഹ്നം, മാജിക്ക് ഷോ, നാട്ടറിവ് പാട്ടുകൾ, മാപ്പിളപ്പാട്ട് വിസ്മയം, കോമഡി പ്രോഗ്രാം, പുസ്തകോത്സവം,കൃഷി പാഠശാല,മാർഗദർശി സംരംഭകത്വ പാഠശാല, കുടുംബശ്രീ മേള, ന്യൂ ഇയർ രാവ്,പ്രഭാഷണം പ്രതിഭാ സംഗമം, രുചിയറിവുകൾ, ചിത്രകലാ മേള, കരകൗശല വിപണനമേള, ജനപ്രതിനിധി സംഗമം, മാധ്യമപ്രവർത്തകരുടെ സംഗമം, കലാ.സാഹിത്യ, വൈജ്ഞാനിക പ്രതിഭകൾക്ക് ആദരം തുടങ്ങിയ വിവിധ പരിപാടികളും, വിവിധ പവലിയനുകൾ. കുട്ടികളുടെ വിവിധ റൈഡറുകൾ, സാഹസിക വിനോദ പരിപാടികൾ, ഫുഡ് കോർട്ട്, സസ്യ-ഫല -പുഷ്പ പ്രദർശനവും ശിശിരോത്സവത്തിന്റെ ഭാഗമായി പഴശ്ശി ഗാർഡനിൽ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ
19 ന് വൈകിട്ട് 6 ന്
അഡ്വ. സണ്ണി ജോസഫ് എം.എൽ എയാണ് 21 ദിവസം നീണ്ടു നില്ക്കുന്ന ശിശിരോത്സവം ഉദ്ഘാടനം ചെയ്തത്. പ്രശസ്ത സിനിമാ താരം നിഹാരിക എസ്. മോഹൻ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തിരുന്നു. ഡി.ടി.പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ,നഗരസഭ ഡിവിഷൻ കൗൺസിലർ പി.ബഷീർ, ജലസേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ എ.എൻ രവീന്ദ്രൻ
തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി ഗാർഡനിൽ സന്ദർശനം നടത്തിയിരുന്നു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള പഴശ്ശി ഡാം ഗാർഡനിൽ ശിശിരോത്സവത്തിന്റെ ഭാഗമായി നടക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെ ഇപ്പോൾ വലിയ തോതിലുള്ള ജനത്തിരക്കേറുന്നത് വലിയ ഉണർവാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനായ് എപ്പവും നല്ല രൂപത്തിൽ ആശ്രയിക്കാൻ കഴിയുന്ന കേന്ദ്രമായ ഗാർഡൻ ഡി.ടി.പി.സിയുടെ നേരിട്ടുള്ള ഇടപെടലിന്റെ ഭാഗമായാണ് മികവുറ്റതായി മാറിയത്.

കോവിഡ് പ്രതിസന്ധിയിൽ നിന്ന് ഒരു പരിധി വരെ നാടും നഗരവും മുക്തമായതിന് ശേഷം സംഘടിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികൾ ആസ്വദിക്കുന്നതിനും വിനോദത്തിനുമായി ഒട്ടേറെപ്പേരാണ് പഴശ്ശി ഡാം ഗാർഡൻ സന്ദർശിക്കാൻ ഇപ്പോൾ എത്തിച്ചേരുന്നത്.

വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി കലാസാംസ്കാരിക ആസ്വാദന കേന്ദ്രമെന്ന രൂപത്തിലും പഴശ്ശി ഡാം ഗാർഡനിലെ ആംഫി തിയ്യേറ്റർ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

കഴിഞ്ഞ ദിവസം നടന്ന താവം ഗ്രാമവേദിയുടെ നാട്ടറിവ് പാട്ടുകളും നിരവധി തവണ ദേശീയ അവാർഡുകൾ നേടിയ രാജേഷ് ചന്ദ്രയുടെ മാജിക്ക് ഷോയും ഒട്ടേറെ ആസ്വാദകരെ സൃഷ്ടിച്ചിരുന്നു.
ഫ്ലവേഴ്സ് ചാനൽ കോമഡി ഉത്സവ് ഫെയിം സനലും സംഘവും അവതരിപ്പിച്ച ഇൻസ്ട്രുമെന്റ് കോമഡി ഉത്സവം കലാസ്വാദകർക്ക് പുത്തൻ അനുഭവമാണ് സമ്മാനിച്ചത്. വിജേഷ് കോഴിക്കോടും സംഘവും അവതരിപ്പിച്ച മാജിക് ഡാൻസ് ആന്റ് കരോക്കെ ഗാനമേള വലിയ ജനക്കൂട്ടത്തെ സൃഷ്ടിച്ചിരുന്നു.

ജനുവരി 4ന് സിനിമ രംഗത്തെ കലാകാരന്മാർ അണിനിരക്കുന്ന പട്ടുറുമാൽ ഫെയിം സുറുമി വയനാട് നയിക്കുന്ന ഇശൽ നിലാവും പുതുവത്സര ദിനത്തിലെ
ഋഥമിക് ട്രാക്ക് മ്യൂസിക്കും,
2 ന് പൊലിക ഗ്രൂപ്പിന്റെ
ഫോക്ക് മേളയും പഴശ്ശി ഗാർഡന് നവ്യാനുഭവമാണ് സമ്മാനിക്കുക.

ഒഴിവ് ദിനങ്ങള്‍ കുടുംബത്തോടൊപ്പം ആസ്വാദ്യകരമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഏറ്റവും പ്രധാന കേന്ദ്രമായി പഴശ്ശി ഡാം ഗാർഡൻ മാറിക്കഴിഞ്ഞു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്ത്
പ്രകൃതിഭംഗി നിറഞ്ഞുതുളുമ്പുന്ന പഴശ്ശി അണക്കെട്ടിനോട് ചേര്‍ന്നുകിടക്കുന്ന ഉദ്യാനം
ഏത് പ്രായക്കാരെയും ഒരുപോലെ ആകര്‍ഷിക്കുന്നുണ്ട്.

അഡ്വഞ്ചര്‍ റോപ്പ്, റോപ്പിലൂടെ നടക്കലും സൈക്ലിങ്ങും, കമാന്റോനെറ്റ്, ആകാശതൊട്ടില്‍, വാട്ടര്‍ റോളര്‍, ആകാശത്തോണി, കുട്ടികള്‍ക്കായി ട്രെയ്ന്‍, ബോട്ടിങ്, വിവിധതരം റൈഡുകള്‍, ഊഞ്ഞാലുകള്‍, പലതരം ഗെയിമുകള്‍ ഉൾപ്പെടെ ഒഴിവുവേളകളെ ആനന്ദകരമാക്കാനുള്ളതെല്ലാം പഴശ്ശി ഗാർഡനിൽ ഒരുക്കിയിട്ടുണ്ട്. ഒപ്പം കലാ. സാമൂഹിക, സാംസ്‌ക്കാരിക പരിപാടികള്‍ നടത്തുന്ന ആംഫി തിയേറ്റര്‍ ജനകീയ ഉത്സവ വേദിയായും മാറിക്കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയോര മേഖല.

Related posts

വാ​ക്സി​നേ​ഷ​ന്‍ 77 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

കണ്ണൂരിൽ ജൂലൈ ആറ് വരെ ഓറഞ്ച് അലേർട്ട്

Aswathi Kottiyoor

കാ​ര്‍​ഷി​ക സ്വ​യംപ​ര്യാ​പ്ത​ത ആ​രോ​ഗ്യരം​ഗ​ത്തും മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കും: മ​ന്ത്രി സു​നി​ല്‍​കു​മാ​ർ

Aswathi Kottiyoor
WordPress Image Lightbox