24.5 C
Iritty, IN
November 28, 2023
  • Home
  • Mattanur
  • കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം 12ന്
Mattanur

കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം 12ന്

മട്ടന്നൂര്‍: കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം 12ന് നടക്കും. സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെട്ട പദ്ധതിയുടെ ഉദ്ഘാടനത്തിനായി സംഘാടക സമിതി രുപീകരിച്ചു.
അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെയും ഫെസിലിറ്റേഷന്‍ സെന്ററിന്റെയും തറക്കല്ലിടല്‍ 12ന് രാവിലെ 8.30ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. 110 കെ.വി. സബ്ബ് സ്റ്റേഷന്റെ തറക്കല്ലിടല്‍ ഓണ്‍ ലൈനായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉദ്ഘാടനം നടത്താന്‍ സംഘാടക സമിതി യോഗത്തില്‍ തീരുമാനിച്ചു. കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിതാവേണു, വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, കീഴല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അനില്‍ കുമാര്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു, എന്‍.വി. ചന്ദ്രബാബു, കെ.വി. ജയചന്ദ്രന്‍, കെ.പി. രമേശന്‍, ഡി. മുനീര്‍, രാജന്‍ പുതുക്കുടി എന്നിവര്‍ സംബന്ധിച്ചു.
2008 ലാണ് പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. വ്യവസായത്തിന് ആവശ്യമായ വൈദ്യുതിയും വെള്ളവും എത്തിക്കാന്‍ കഴിയാതെ വന്നതോടെ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. പാര്‍ക്കിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മിക്കുന്നതിനും, വ്യവസായത്തിനാവശ്യമായ ജലവിതരണം, വൈദ്യുതി എന്നിവ അടിയന്തിരമായി ലഭ്യമാക്കാനും വ്യവസായമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.
പാര്‍ക്ക് അടിയന്തിരമായി നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് മണ്ഡലം എം.എല്‍.എ ശൈലജ ടീച്ചര്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
പ്രാദേശികമായി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന പദ്ധതികള്‍ പാര്‍ക്കില്‍ കൊണ്ടുവരും. ഐ.ടി, ഭക്ഷ്യസംസ്‌കരണകാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ് പാര്‍ക്ക്, അഗ്രോ പ്രോസസിംഗ് യൂണിറ്റ് തുടങ്ങിയവ മട്ടന്നൂര്‍ കിന്‍ഫ്രാ പാര്‍ക്കില്‍ ആരംഭിക്കുന്നതിന് നിര്‍ദേശം നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.

Related posts

പാഴ്​ കടലാസ് വിറ്റ് പണമാക്കി മട്ടന്നൂര്‍ നഗരസഭ

Aswathi Kottiyoor

കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ അ​നു​മ​തി റ​ദ്ദാ​ക്കി​യ ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി ഒ​രു മാ​സ​ത്തേ​ക്ക് സ്‌​റ്റേ ചെ​യ്തു

Aswathi Kottiyoor

മ​ട്ട​ന്നൂ​രിൽ മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ

Aswathi Kottiyoor
WordPress Image Lightbox