23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • കോ​ർ​പ​റേ​ഷ​നി​ൽ “വാ​തി​ൽ​പ്പ​ടി സേ​വ​ന​ങ്ങ​ൾ’ ഉ​ട​ൻ
kannur

കോ​ർ​പ​റേ​ഷ​നി​ൽ “വാ​തി​ൽ​പ്പ​ടി സേ​വ​ന​ങ്ങ​ൾ’ ഉ​ട​ൻ

ക​ണ്ണൂ​ര്‍: അ​ശ​ര​ണ​ര്‍​ക്കും ആ​ലം​ബ​ഹീ​ന​ര്‍​ക്കും ക​രു​ത​ല്‍ സ്പ​ര്‍​ശ​മാ​യി സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച വാ​തി​ല്‍​പ്പ​ടി സേ​വ​ന​ങ്ങ​ള്‍ ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​മാ​സം പ​ത്തി​നു​ള്ളി​ല്‍ വാ​ര്‍​ഡു​ത​ല ക​മ്മി​റ്റി​ക​ളും കോ​ര്‍​പ​റേ​ഷ​ന്‍ ക​മ്മി​റ്റി​ക​ളും രൂ​പി​ക​രി​ക്കും. 15നു​ള്ളി​ല്‍ കോ​ര്‍​പ​റേ​ഷ​നു​ള്ളി​ല്‍ വാ​തി​ല്‍​പ്പ​ടി സേ​വ​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. 25 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​നും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​കോ​പി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും ക്ഷേ​മ​കാ​ര്യ ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​ണ് ചു​മ​ത​ല. ക്ഷേ​മ​പെ​ന്‍​ഷ​ന്‍, മ​സ്റ്റ​റിം​ഗ്, അ​ടി​യ​ന്ത​രാ​വ​ശ്യ​ത്തി​ലു​ള്ള മ​രു​ന്ന് എ​ത്തി​ക്ക​ല്‍, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ക.
കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്ക് ലൈ​സ​ന്‍​സ് അ​നു​വ​ദി​ക്കു​ന്ന വി​ഷ​യം കൗ​ണ്‍​സി​ലി​ല്‍ അം​ഗീ​ക​രി​ച്ചു. തു​മ്പൂ​ര്‍ മോ​ഡ​ല്‍ ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​ജ​ണ്ട​യും കൗ​ണ്‍​സി​ല്‍ യോ​ഗം അം​ഗീ​ക​രി​ച്ചു. ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റു​ക​ൾ ഒ​രു​ക്കും. പാ​റ​ക്ക​ണ്ടി, സ്റ്റേ​ഡി​യം കോ​ര്‍​ണ​ര്‍, ക​ള​ക്ട​റ്റേ​റ്റ് പ​രി​സ​രം തു​ട​ങ്ങി​യ ആ​റി​ട​ട​ങ്ങ​ളി​ലാ​ണ് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ക. യോ​ഗ​ത്തി​ല്‍ മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​ഷ​ബീ​ന, പി. ​ഇ​ന്ദി​ര, എം.​പി. രാ​ജേ​ഷ്, മു​സ്ലീ​ഹ് മ​ഠ​ത്തി​ല്‍, ടി. ​ര​വീ​ന്ദ്ര​ന്‍, പി.​കെ. അ​ന്‍​വ​ര്‍, കെ. ​പ്ര​ദീ​പ​ന്‍, എ​സ്. ഷാ​ഹി​ദ, ഷ​മീ​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts

സ്ത്രീ ​സു​ര​ക്ഷ​ ; പ​ദ്ധ​തി​ക​ളൊ​ന്നും ശ​രി​യാ​യ രീ​തി​യി​ൽ ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആരോപണം

Aswathi Kottiyoor

പോ​ലീ​സ് ബൂ​ട്ടി​ന് ഇ​ര​യാ​യ​ത് ഷ​മീ​ർ; എ​വി​ടെ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പോ​ലീ​സ്

Aswathi Kottiyoor

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ക​ര്‍​ശ​ന​മാ​ക്കും

Aswathi Kottiyoor
WordPress Image Lightbox