35.4 C
Iritty, IN
May 3, 2024
  • Home
  • Kerala
  • *ബാങ്ക് ജീവനക്കാര്‍ക്കാരുടെ പെന്‍ഷന്‍ 30 ശതമാനമായി വര്‍ധിപ്പിച്ചു*
Kerala

*ബാങ്ക് ജീവനക്കാര്‍ക്കാരുടെ പെന്‍ഷന്‍ 30 ശതമാനമായി വര്‍ധിപ്പിച്ചു*

ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമായി പെന്‍ഷന്‍ ഏകീകരിച്ചു. ഇതോടെ ജീവനക്കാരുടെ പെന്‍ഷന്‍ 30000 രൂപ മുതല്‍ 35000 രൂപ വരെയായി വര്‍ധിച്ചതായി ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ദേബാശിഷ് പാണ്ഡ അറിയിച്ചു. നേരത്തെ ഉയര്‍ന്ന പെന്‍ഷന്‍ പരിധി 9284 രൂപയായി നിജപ്പെടുത്തിയിരുന്നു.

പെന്‍ഷന്‍ വര്‍ധിപ്പിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ ബാങ്കുകളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. നിലവില്‍ പത്തുശതമാനമാണ് ബാങ്കുകളുടെ വിഹിതം. ഇത് 14 ശതമാനമായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.

ബാങ്ക് ജീവനക്കാരുടെ ശമ്പളവും ഈ മാസം മുതല്‍ വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെന്‍ഷനും ഉയര്‍ത്തിയത്. ക്ഷാമബത്ത ഉയര്‍ത്തിയതോടെയാണ് ജീവനക്കാരുടെ ശമ്പളം ആനുപാതികമായി ഉയര്‍ന്നത്.

Related posts

വോ​ട്ടെണ്ണല്‍ ദിനത്തില്‍ ലോക്​ഡൗണ്‍ ​വേണ്ടെന്ന്​ ഹൈകോടതി

Aswathi Kottiyoor

കെ സ്റ്റോർ പദ്ധതിക്ക് 14ന് തുടക്കം: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor

മന്ത്രിമാരുടെ വെബ്സൈറ്റ് പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox