23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഓണക്കാലത്തെ‌ സർക്കാർ ഇടപെടൽ മാതൃകാപരം കേന്ദ്ര നയം മാറിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും : കെ എൻ ബാലഗോപാൽ.
Kerala

ഓണക്കാലത്തെ‌ സർക്കാർ ഇടപെടൽ മാതൃകാപരം കേന്ദ്ര നയം മാറിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും : കെ എൻ ബാലഗോപാൽ.

കേന്ദ്ര സർക്കാരിന്റെ നയങ്ങൾ മാറിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തികനില വരുംവർഷങ്ങളിൽ ഗുരുതരമാകുമെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നിലവിലെ സമീപനം തുടർന്നാൽ കേന്ദ്ര സഹായത്തിൽ നാലാംവർഷം 32,000 കോടി രൂപയുടെ കുറവുണ്ടാകും. കേന്ദ്ര ധനകമീഷന്റെ വരുമാന കമ്മി ഗ്രാന്റ്‌ ഈവർഷം 19,891 കോടിയാണ്‌. അടുത്തവർഷം 15,000, 2023–-24ൽ 4000 കോടിയും. പിന്നീട്‌ സഹായമുണ്ടാകില്ല. അടുത്തവർഷം ജൂലൈയ്‌ക്കുശേഷം ജിഎസ്‌ടി നഷ്ടപരിഹാരമില്ല. വർഷം 13,000 കോടിയുടെ കുറവുണ്ടാകും. സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ട നികുതി വിഹിതം കുറച്ചതും തിരിച്ചടിയാകും.

ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി നീട്ടണമെന്ന്‌ അടുത്ത കൗൺസിലിൽ സംസ്ഥാനം ആവശ്യപ്പെടും. കേന്ദ്രം പിരിച്ച നികുതിയിൽ സംസ്ഥാന വിഹിതം കൃത്യമായി നൽകണം. കടംവാങ്ങൽ പരിധി അഞ്ച് ശതമാനമാക്കണം. കിഫ്‌ബി ശക്തമായി മുന്നോട്ടുകൊണ്ടുപോകും. ഓണക്കാലത്തെ‌ സർക്കാർ ഇടപെടൽ മാതൃകാപരംപ്രതിസന്ധിയിലും സർക്കാർ വാഗ്ദാനങ്ങളിൽനിന്ന് പിന്നോട്ടില്ല. പൊതുമേഖല വിൽക്കില്ല. സാമ്പത്തികരംഗം സജീവമാക്കും. കോവിഡ് രണ്ടാംതരംഗത്തിന്റെ ആഘാതം മറികടക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

ഓണക്കാലത്തെ‌ സർക്കാർ ഇടപെടൽ മാതൃകാപരം
ഓണക്കാലത്തെ‌ സർക്കാർ ഇടപെടൽ ജനത്തിന്‌ വലിയ ആശ്വാസമായെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പ്രതിസന്ധി കാലത്ത്‌ 9000 കോടിയിലേറെ രൂപയുടെ സഹായമെത്തിക്കാൻ സർക്കാരിനായി. കേരള പത്രപ്രവർത്തകൻ യൂണിയൻ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിന്റെ ഭാഗമായി പ്രഖ്യാപിച്ച രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ്‌ പുരോഗമിക്കുന്നതായി മന്ത്രി വ്യക്തമാക്കി. 5650 കോടി രൂപയുടെ അനുബന്ധ പാക്കേജിലെ വിവിധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ വെള്ളിമംഗലം, സെക്രട്ടറി ബി അഭിജിത്‌ എന്നിവർ സംസാരിച്ചു.

Related posts

കേരളം 2022 ; വികസനവിരുദ്ധ സമരങ്ങൾ, പ്രശ്‌നങ്ങളുണ്ടാക്കി ഗവർണർ, അഴിമതി നിറഞ്ഞ ബിജെപി

Aswathi Kottiyoor

ഡി​ജി​റ്റ​ൽ സ​ർ​വേ: ഭൂ ​വി​വ​ര​ങ്ങ​ൾ ഒ​റ്റ​പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ക്കും

Aswathi Kottiyoor

കോവിഡ് കാലത്തും പഠനം മുടങ്ങാതിരുന്നത് അധ്യാപകരുടെ ആത്മാർത്ഥതയും കഠിനാധ്വാനവും മൂലം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox