27.7 C
Iritty, IN
February 24, 2024
  • Home
  • kannur
  • ആസ്റ്റര്‍ മിംസ് കണ്ണൂരിന് എന്‍ എ ബി എച് അംഗീകാരം.
kannur

ആസ്റ്റര്‍ മിംസ് കണ്ണൂരിന് എന്‍ എ ബി എച് അംഗീകാരം.

ആസ്റ്റര്‍ മിംസ് കണ്ണൂരിന് എന്‍ എ ബി എച് അംഗീകാരം. ആതുരസേവന രംഗത്ത് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരം ഉറപ്പ് വരുത്തിയതിന് ദേശീയ തലത്തില്‍ ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അംഗീകാരമാണ് എന്‍ എ ബി എച്. എന്‍ എ ബി എച് നിര്‍ദേശിച്ച മുഴുവന്‍ മാനദണ്ഡങ്ങളും നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ആസ്റ്റര്‍ മിംസ് കണ്ണൂരിനെ എന്‍ എ ബി എച് അംഗീകാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രവര്‍ത്തനം ആരംഭിച്ച്‌ വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ ഭാഗമായ എന്‍ എ ബി എച് അംഗീകാരം ലഭിക്കുന്ന അപൂര്‍വം മള്‍ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ഒന്ന് എന്ന സവിശേഷതയും ഇതോടെ ആസ്റ്റര്‍ മിംസ് കണ്ണൂരിന് ലഭിച്ചു.

മുന്‍ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീചെര്‍ എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ടീചെറുടെ കയ്യില്‍ നിന്ന് ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സി ഇ ഒ ഫര്‍ഹാന്‍ യാസീന്‍, ചീഫ് ഓഫ് മെഡികെല്‍ സര്‍വീസസ് ഡോ. സൂരജ് കെ എം, ഡോ. എം ഹനീഫ് (ചെയര്‍മാന്‍, ക്വാളിറ്റി കമിറ്റി ) എന്നിവര്‍ ചേര്‍ന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. എന്‍ എ ബി എച്ച്‌ നേട്ടത്തിന് പുറകില്‍ പ്രവര്‍ത്തിച്ചവരെ കണ്ണൂര്‍ അസി. കലക്ടര്‍ മുഹമ്മദ് ശഫീഖ് ഐ എ എസ് ആദരിച്ചു. ഡോ. സുപ്രിയ രഞ്ജിത്ത് (ഹെഡ് അനസ്തേഷ്യോളജി) സ്വാഗതവും ഡോ. എം ഹനീഫ് (ചെയര്‍മാന്‍, ക്വാളിറ്റി കമിറ്റി – സീനിയര്‍ കണ്‍സല്‍ടന്റ്, ഇന്റേര്‍ണല്‍ മെഡിസിന്‍) നന്ദിയും പറഞ്ഞു.

Related posts

കണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ള്‍

Aswathi Kottiyoor

ഫാ​മു​ക​ളി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ അ​നു​വ​ദി​ക്ക​ണം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം

Aswathi Kottiyoor

ഒഴുക്കിൽപ്പെട്ട് കാണാതായ കർണ്ണാടക വനം വകുപ്പിലെ വാച്ചറുടെ മൃതദേഹം കണ്ടെത്തി .

Aswathi Kottiyoor
WordPress Image Lightbox