23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • ചിങ്ങം ഒന്ന് കർഷക ദിനം ; മൂന്ന് കർഷകരെ കർഷക സഭ ആദരിക്കുന്നു
Kelakam

ചിങ്ങം ഒന്ന് കർഷക ദിനം ; മൂന്ന് കർഷകരെ കർഷക സഭ ആദരിക്കുന്നു

കേളകം :ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് കർഷകരെ കേളകം പഞ്ചായത്ത് ആറാം വാർഡിലെ നാരങ്ങാത്തട്ട് കർഷക സഭ ആദരിക്കുന്നു. നാരങ്ങാത്തട്ട് സ്വദേശികളായ അസീസ് കെടുമ്പംപ്ലാക്കൽ, ഇബ്രാഹീം ഹാജി വെള്ളാറയിൽ ,കരിയം കാപ്പിലെ ചാക്കോച്ചൻ പുതിയിടത്ത് എന്നിവരെയാണ് നാരങ്ങത്തട്ട് കർഷക സഭ എക്സിക്യൂട്ടീവ് യോഗം മികച്ച കർഷകരായി തിരഞ്ഞെടുത്ത് ആദരിക്കുന്നത്.

ചൊവ്വാഴ്ച്ച വൈകുന്നേരം 4.30 ന് കാലായിൽ റഷീദിൻ്റെ ഗൃഹാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കേളകം കൃഷി ഓഫീസർ കെ.ജി സുനിൽ കർഷകരെ ആദരിക്കും. വാർഡ് മെമ്പർ ഷാൻ്റി സജിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ നാരങ്ങത്തട്ട് വാർഡിലെ മികച്ച കർഷകനായി ഗ്രാമപഞ്ചായത്ത് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ജസ്റ്റിൻ ചീരംവേലിയെയും കർഷക സഭ ആദരിക്കുമെന്ന് കൺവീനർ പി.സി.തോമസ് അറിയിച്ചു.

Related posts

🛑🛑പുതുവൽസരം പിറക്കുമ്പോൾ ഓപ്പൺ ന്യൂസ് ഒരുക്കുന്നു നിങ്ങൾക്കായി സന്തോഷ നിമിഷങ്ങൾ🛑🛑

Aswathi Kottiyoor

വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം

Aswathi Kottiyoor

വനമേഖല വരണ്ടുണങ്ങി കാടുവിട്ട് മൃഗങ്ങൾ നാട്ടിലേക്ക്

Aswathi Kottiyoor
WordPress Image Lightbox