• Home
  • Peravoor
  • വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക്‌ സ്കൂളിൽ സത്യ പ്രതിജ്ഞ ചടങ്ങും സ്ഥാനാരോഹണവും സംഘടിപ്പിച്ചു
Peravoor

വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക്‌ സ്കൂളിൽ സത്യ പ്രതിജ്ഞ ചടങ്ങും സ്ഥാനാരോഹണവും സംഘടിപ്പിച്ചു

വിളക്കോട് :വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളുടെ സത്യ പ്രതിജ്ഞയും സ്ഥാനരോഹണവും ആഗസ്റ്റ് 15 നു രാവിലെ 10:30 നു നടത്തി. സ്കൂൾ ഡയറക്ടർ എ റഫീഖ് അധ്യക്ഷനായ ചടങ്ങിൽ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷാജി ആലുങ്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്മിനിസ്ട്രേറ്റർ എം മുബശ്ശിർ, അദ്ധ്യാപകരായ രഞ്ജു ബാബു, ദിവ്യാ ബാബു, പ്രിനി പി പി, ജാരിയ ബീഗം കെ ജെ, ബിന്ദു പി വി, വിദ്യാർത്ഥി കളായ ഫാത്തിമ ഹാനിയ, ദിയ ഷനോജ്, ഫാത്തിമ നാദിയാ, ലീൻ സിയാന, തേജസ്വി അനീഷ്, ശാന്തി പ്രിയ തുടങ്ങിയവർ സംസാരിച്ചു. ഓൺലൈൻ ആയിട്ടായിരുന്നു ഇലക്ഷൻ നടത്തിയത്. സ്കൂൾ പ്രീഫെക്റ്റ് ആയി ഫാത്തിമ ഹാനിയയും, വൈസ് പ്രീഫെക്റ്റ് ആയി ഫാത്തിമ നാദിയയും ആർട്സ് സെക്രട്ടറി ആയി ദിയ ഷനോജും തിരഞ്ഞെടുക്കപ്പെട്ടു.

Related posts

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ ഒ​ൻ​പ​ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor

പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ലോഗോ പ്രകാശനം ചെയ്തു

Aswathi Kottiyoor

മടപ്പുരച്ചാൽ വേളാങ്കണ്ണി മാതാ ദൈവാലയത്തിൽ തിരുനാളിനും എട്ടുനോമ്പാചരണത്തിനും ഇന്ന് തുടക്കമാകും.

Aswathi Kottiyoor
WordPress Image Lightbox