31.2 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • ഞാന്‍ ജനിച്ച മണ്ണ് ; കേളകം ടൗണില്‍ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു
Kelakam

ഞാന്‍ ജനിച്ച മണ്ണ് ; കേളകം ടൗണില്‍ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു

കേളകം:കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ബഫര്‍ സോണ്‍-കരട് വിജ്ഞാപനത്തിനെതിരെ ആറളം, കേളകം പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ബദല്‍ നിര്‍ദ്ദേശം തള്ളിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഞാന്‍ ജനിച്ച മണ്ണ് എന്ന പേരില്‍ കേളകം ടൗണില്‍ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു .ജനങ്ങളെ കുടിയിറക്കാന്‍ അനുവദിക്കില്ല,ആനമതില്‍ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കുക,കര്‍ഷകരെയും ആദിവാസികളെയും ജീവിക്കാന്‍ അനുവദിക്കുക തുടങ്ങി നിരവധി  ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചത്.കെ സി വൈ എം തലശ്ശേരി അതിരൂപത പ്രസിഡണ്ട് വിപിന്‍ ജോസഫ് മാറുകാട്ടുകുന്നേല്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു .കെ സി വൈ എം മാനന്തവാടി രൂപത പ്രസിഡണ്ട് ജിഷിന്‍ മുണ്ടാക്കാതടത്തില്‍  ഉപവാസ സമരം നയിച്ചു.പേരാവൂര്‍ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ.സണ്ണി ജോസഫ്  സമര നായകന്‍ മാനന്തവാടി രൂപത പ്രസിഡണ്ട് ജിഷിന്‍ മുണ്ടാക്കത്തടത്തിലിന് നാരങ്ങനീര് നല്‍കി നിരാഹാര സമരം സമാപിച്ചു.കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ,കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം,കിഫ സംസ്ഥാന പ്രസിഡന്റ് അലക്‌സ് ഒഴികയില്‍ ,വയനാട് ജനസംരക്ഷണ സമിതി ചെയര്‍മന്‍, ഫാ. ബാബു മാപ്പളശ്ശേരി,കെ.സി.വൈ.എം രൂപത ഡയറക്ടര്‍ ഫാ അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, ചുങ്കക്കുന്ന് മേഖല പ്രസിഡണ്ട് ഡെറിന്‍ കൊട്ടാരത്തില്‍ ,  കെ സി വൈ എം മാനന്തവാടി രൂപത ജനറല്‍ സെക്രട്ടറി ജിയോ ജെയിംസ് മച്ചുകുഴിയില്‍ , റോസ്‌മേരി തേറുകാട്ടില്‍ , ഗ്രാലിയ അന്ന അലക്‌സ് വെട്ടുകാട്ടില്‍,ബെറ്റി അന്ന ബെന്നി പുതുപ്പറമ്പില്‍ റ്റെസിന്‍ തോമസ് വയലില്‍ , ജസ്റ്റിന്‍ ലൂക്കോസ് നീലംപറമ്പില്‍ , സി. സാലി സി.എം. സി എന്നിവര്‍ സംസാരിച്ചു.മാനന്തവാടി രൂപത സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ചുങ്കക്കുന്ന് മേഖല ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

ഇ​രി​ട്ടി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ം തുടങ്ങി

Aswathi Kottiyoor

നരിക്കടവ്, പൂക്കുണ്ട് ആദിവാസി കോളനികളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി,

Aswathi Kottiyoor

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്റ്റര്‍ റിമാന്റില്‍

Aswathi Kottiyoor
WordPress Image Lightbox