• Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു.
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു.

കേളകം: രാജ്യത്തിന്റെ 75 സ്വാതന്ത്ര്യദിനം – സ്വാതന്ത്ര്യത്തിന്‍റെ അമൃതവര്‍ഷാചരണം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു.
ഓൺലൈനായി നടന്ന ദിനാചരണപരിപാടികൾ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്‍റ് മർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സ്വാതന്ത്ര്യദിന സന്ദേശം നൽകി.
കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍
ഇ എ ഇ സ്കൂൾസ് മാനേജർ റവ. ഫാ. വർഗീസ് കുറ്റിപ്പുഴയിൽ അനുഗ്രഹപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ സുനിത വാത്ത്യാട്ട്, സ്കൂൾ ലോക്കൽ മാനേജർ റവ. ഫാ. വർഗീസ് പടിഞ്ഞാറെക്കര
പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ മാസ്റ്റർ സ്വാഗതവും
ഹെഡ്മാസ്റ്റർ എം വി മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Related posts

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

Aswathi Kottiyoor

ഓപ്പൺ ന്യൂസ് x24 ഉം പാം മാർബിൾസ് & ഗ്രാനൈറ്റും [Opp . വില്ലേജ് ഓഫീസ് കേളകം] സംയുക്തമായി ഒരുക്കുന്ന ഷോപ്പ് & വിൻ മത്സരം ഉദ്ഘാടനം നാളെ.

Aswathi Kottiyoor

മുഖ്യമന്ത്രി ഇന്ന് കേളകത്ത്

Aswathi Kottiyoor
WordPress Image Lightbox