24.5 C
Iritty, IN
November 28, 2023
  • Home
  • Delhi
  • മുഖ്യമന്ത്രി ഇന്ന് കേളകത്ത്
Delhi Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram

മുഖ്യമന്ത്രി ഇന്ന് കേളകത്ത്

കേളകം പോലീസ് സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച സന്ദർശക മുറിയുടേയും സ്ത്രീ സൗഹൃദ മുറിയുടേയും ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടൊപ്പം കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ ആറളം, കരിക്കോട്ടകരി, കുടിയാൻമല, മാലൂർ, പയ്യാവൂർ പോലീസ് സ്റ്റേഷനുകളിൽ പുതുതായി നിർമ്മിച്ച സന്ദർശക മുറിയുടേയും ഇരിക്കൂർ, പെരിങ്ങോം, ശ്രീകണ്ടാപുരം, പോലീസ് സ്റ്റേഷനുകളിൽ പുതുതായി നിർമ്മിച്ച സന്ദർശക മുറിയുടേയും സ്ത്രീ സൗഹൃദമുറിയുടേയും ഉദ്ഘാടനം ഓൺലൈൻ വഴി നടത്തും. കൂടാതെ സംസ്ഥാന തലത്തിൽ പൂർത്തിയാക്കിയ മറ്റ് പോലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും, ശിലാസ്ഥാപന കർമ്മവും ഓൺലൈൻ ആയി മുഖ്യമന്ത്രി നാളെ നിർവഹിക്കും. പേരാവൂർ എം എൽ എ അഡ്വ. സണ്ണി ജോസഫ് അദ്ധ്യക്ഷതയും വഹിക്കുന്ന പരിപാടിയിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐ പി എസ്, എം ആർ അജിത്ത് കുമാർ ഐ പി എസ് ( എ ഡി ജി പി ലോ ആന്റ് ഓർഡർ), പി.പി ദിവ്യ(കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്), നീരജ് കുമാർ ഐ പി എസ് (ഐ ജി പി ഉത്തരമേഖല), പുട്ട വിമലാദിത്യ ഐ പി എസ് (ഡി ഐ ജി കണ്ണൂർ റേഞ്ച് ), കെ സുധാകരൻ (പ്രസിഡണ്ട് , പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്), സി ടി അനീഷ് (പ്രസിഡണ്ട്, കേളകം ഗ്രാ പഞ്ചായത്ത്), സുനിത രാജു (മെമ്പർ, വാർഡ് 13, കേളകം ഗ്രാമ പഞ്ചായത്ത്), അനീഷ് കെ പി (സെക്രട്ടറി, KPOA, കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റി), പ്രിയേഷ് കെ (സെക്രട്ടറി, KPA, കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റി,ഹേമലത എം ഐ പി എസ് (ബഹു. ജില്ലാ പോലീസ് മേധാവി, കണ്ണൂർ റൂറൽ )) തുടങ്ങിയവർ സംസാരിക്കും.

Related posts

പരിശോധന 50 ലക്ഷം എത്തിക്കാതെ കേന്ദ്രം; ലക്ഷ്യമെത്തിയില്ലെന്ന്‌ ഐസിഎംആർ.

Aswathi Kottiyoor

ചുമട്ടു തൊഴിലാളികളുടെ കൂട്ടായ്മയിൽ നിർദ്ധനകുടുംബത്തിന് വീടൊരുങ്ങുന്നു

Aswathi Kottiyoor

കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഗുണം നാട് അറിയുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox