• Home
  • Kelakam
  • വന്യമൃഗശല്യം തടയുന്നതിനായി നിര്‍മ്മിച്ച ആനമതില്‍ തകര്‍ന്നു
Kelakam

വന്യമൃഗശല്യം തടയുന്നതിനായി നിര്‍മ്മിച്ച ആനമതില്‍ തകര്‍ന്നു

കേളകം:വന്യമൃഗശല്യം തടയുന്നതിനായി നിര്‍മ്മിച്ച ആനമതില്‍ തകര്‍ന്നു.കേളകം മുട്ടുമാറ്റിയില്‍ വനാതിര്‍ത്തിയിലെ ആനമതിലാണ് തകര്‍ന്നത്.റോഡരികില്‍ മഴവെള്ളം കെട്ടിനിന്നാണ് രണ്ടിടത്തെ ആനമതില്‍ തകര്‍ന്നത്.തകര്‍ന്ന ഭാഗത്ത് കൂടി കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കക്കണ്ടം,വാര്‍ഡ് മെമ്പര്‍ ബിനു മാനുവല്‍ എന്നിവരടങ്ങുന്ന സംഘമാണ് തകര്‍ന്ന ആനമതില്‍ സന്ദര്‍ശിച്ചത്.

Related posts

ഊർജ്ജസംരക്ഷണ പക്ഷാചരണ സമാപനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

Aswathi Kottiyoor

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് ഉദ്ഘാടനം തിങ്കളാഴ്ച

Aswathi Kottiyoor

അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ പ്രശസ്ത കവി വീരാൻ കുട്ടി വായനാമാസാചരണം ഉദ്ഘാടനം ചെയ്തു..

Aswathi Kottiyoor
WordPress Image Lightbox